ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും... ഒപ്പം അഭിനയിക്കുന്നവരില്‍ ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് ദിലീപ്; നമിത മനസ് തുറക്കുന്നു

സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തതും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാനാണെന്നും നമിത. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമല്ലാത്തത് എന്തുകൊണ്ടാണെന്നും നമിത വെളിപ്പെടുത്തി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ്സു തുറന്നത്.
”അതിലൊന്നും ഞാനില്ല, പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കും.”
”സിനിമയില്‍ സുഹൃത്തുക്കള്‍ കുറവാണ്. കഴിവുണ്ടെങ്കില്‍ അവസരങ്ങള്‍ വരും. ആളുകള്‍ക്ക് ഇഷ്ടമാകും. ഇല്ലെങ്കില്‍ ഇല്ല. അത്ര തന്നെ.”
ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. സകല നന്മകളെയും നശിപ്പിച്ച് കളയുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും നമിത പറയുന്നു.
ദിലീപിനെ കുറിച്ച് നമിതയുടെ വാക്കുകൾ ഇങ്ങനെ...
‘ഒപ്പം അഭിനയിക്കുന്നവരില്‍ ഏറ്റവും കംഫര്‍ട്ടബിളായ നടനാണ് ദിലീപ്. ഒരു സമ്മര്‍ദ്ദവും തോന്നില്ല. നല്ല സിനിമകള്‍ വന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു.”
https://www.facebook.com/Malayalivartha


























