എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെത്തന്നെയാണ് പണി ; ഫേസ്ബുക്ക് കുത്തിപൊക്കൽ മഹോത്സവത്തിന്റെ ഭാഗമായി പിഷാരടിയും ; ഒപ്പം സുഹൃത്തുകൾക്ക് മുട്ടൻ പണിയും

കുത്തിപൊക്കൽ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. പഴയ പോസ്റ്റുകളിലും ഫോട്ടോകളിലും കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രമല്ല സുഹൃത്തുക്കളുടെയും ചിത്രങ്ങളും പഴയ പോസ്റ്റുകളുമാണ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്.
രമേശ് പിഷാരടിയുടെ പഴയകാല ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. സ്വന്തം ചിത്രം പിഷാരടി തന്നെയാണ് ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. എല്ലാവരും സുഹൃത്തുക്കളുടെ പഴയ ചിത്രങ്ങള്‍ തേടിപ്പോകുമ്പോള്‍ പിഷാരടി സ്വന്തം ചിത്രമാണ് പോസ്റ്റ് ചെയ്തത്. കൂടെ രണ്ടുസുഹൃത്തുക്കള്‍ക്ക് നല്ല കിടിലന്‍ പണിയും.
'എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെത്തന്നെയാണ് പണി...കൂടെയുള്ളവരുടെ കാര്യം ഓര്‍ക്കുമ്ബോഴാ ഇതില്‍ ഒരുത്തന്‍ ഇപ്പോള്‍ അഡ്വക്കേറ്റും(സുജിത് സോമശേഖരന്‍) മറ്റവന്‍ വലിയ ഷെഫും (അനീഷ് കെ എന്‍) ആണ്.'-ചിത്രത്തിന് അടിക്കുറിപ്പായി പിഷാരടി ഇങ്ങനെയും കൊടുത്തു.
രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. 'കുത്തിപൊക്കലിന്റെ പല അവസ്ഥാന്തരങ്ങളും ഈ അടുത്ത ദിവസങ്ങളില്‍ കണ്ടു . പക്ഷെ ഇത്രയും ഭീകരമായ ഒരു വേര്‍ഷന്‍ ഇതാദ്യാ', വടിവേലുവിന്റെ ഡൃൂപ്പ് ആയി അഭിനയിച്ചൂടായിരുന്നോ പിഷൂ ആ കാലത്ത്....!, പഴയ ഫോട്ടം കുത്തിപ്പൊക്കുന്നതിനു മുന്‍പ് സൈക്കിളിലോടിക്കല്‍ മൂവ്...ഇങ്ങനെ തുടരുന്നു കമന്റുകള്‍.
https://www.facebook.com/Malayalivartha


























