മലയാളി വാര്‍ത്ത.
മോഹന്‍ലാല്‍ അഭിനയിച്ച കന്നട ചിത്രമായ മൈത്രിയില്‍ അദ്ദേഹം തന്നെ ഡബ്ബ് ചെയ്യുന്നു. സംവിധായകന് ഗിരി രാജനാണ് ഇക്കാര്യം അറിയിച്ചത്. ഷൂട്ടിംഗ് സമയത്ത് കന്നട സംഭാഷണങ്ങള്‍ മലയാളത്തില്‍ പകര്‍ത്തി മോഹന്‍ലാലിന് നല്‍കിയിരുന്നു. ചെറുതായി കന്നട സംസാരിക്കുന്ന താരം ലൈറ്റ് ബോയിസിനോടും മറ്റും കന്നടയിലാണ് സംസാരിച്ചത്. അവര്‍ നാട്ട് ഭാഷയില്‍ സംസാരിക്കുന്നവരാണ്. അവരുമായി സംസാരിച്ചാല്‍ ഭാഷ പഠിക്കാനും തെറ്റുകള്‍ മനസിലാക്കാനും എളുപ്പമാകുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
കുട്ടികളുടെ അവകാശങ്ങളും മറ്റ് ചില സാമൂഹ്യപ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്ന ചിത്രം കന്നടയ്ക്ക് പുറമേ തമിഴിലും മലയാളത്തിലും റിലീസ് ചെയ്യും. താന്‍ തന്നെ ഡബ്ബ് ചെയ്യാമെന്ന് മോഹന്‍ലാലാണ് സംവിധായകനെ നിര്‍ബന്ധിച്ചത്. പത്ത് ദിവസം മുമ്പ് കൊച്ചിയിലെ ഒരു സ്റ്റുഡിയോയില്‍ ഡബ്ബിനുള്ള എല്ലാ ഒരുക്കങ്ങളുമായി ഗിരി രാജന് എത്തിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന് തൊണ്ട വേദനയായിരുന്നതിനാല്‍ ഡബ്ബിംഗ് നടന്നില്ല. താമസിക്കാതെ കേരളത്തിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.
ലവ് എന്ന കന്നട ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. തമിഴ്,ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, അറബി ഭാഷകള്‍ താരത്തിന് കൈകാര്യം ചെയ്യാനറിയാം. എഴുത്ത് മലയാളത്തില്‍ മാത്രമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha