Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..


പ്രസവിച്ചാല്‍ ഉടന്‍ പണം... സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..


റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...


എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

ആ കയ്‌പേറിയ അനുഭവം ഉണ്ടാക്കിയ വേദന അസഹനീയമാണ്; അതിന്റെ പേരില്‍ ഭര്‍ത്താവും എന്നില്‍ നിന്ന് പിരിഞ്ഞു... നടി രഞ്ജിതയ്ക്ക് സംഭവിച്ചത്...

15 OCTOBER 2024 04:41 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് ദക്ഷിണേന്ത്യയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രഞ്ജിത. ഇന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനിയാണ്. എന്തിനാകാം രഞ്ജിത സിനിമയുടെ മാസ്മരിക ലോകത്തു നിന്നും സന്യാസത്തിലേക്ക് പോയത് എന്നുള്ള ചോദ്യം പലരിലുമുംണ്ട്. മലയാളത്തിലും തമിഴിലുമായി നിരവധി സൂപര്‍ഹിറ്റ് സിനിമകളിലാണ് രഞ്ജിത നായികയായി അഭിനയിച്ചത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ ആരാധകര്‍ അവരെ ഇരുകൈയോടും കൂടി സ്വീകരിച്ചു.

രഞ്ജിത ഇന്ന് ആള്‍ദൈവം സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ സന്യാസിനിയാണ്. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ഈ കന്നഡ നടി. 2010ല്‍ നിത്യാനന്ദയുടെ കൂടെയുള്ള നടിയുടെ കിടപ്പറ ദൃശ്യങ്ങള്‍ പുറത്ത് വന്നത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം ഒരു തമിഴ് ചാനല്‍ പുറത്ത് വിടുകയായിരുന്നു. എന്നാല്‍ ദൃശ്യത്തിലുള്ളത് താനല്ലെന്നാണ് നടി അന്ന് വാദിച്ചത്. ചാനലിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് രഞ്ജിതയും നിത്യാനന്ദയും തന്നെയാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

പിന്നീട് നടി നിത്യാനന്ദയുടെ കീഴില്‍ സന്ന്യാസം സ്വീകരിക്കുകയും ഇരുവരും ഒരുമിച്ച് പങ്കാളികളായി താമസിക്കുകയുമാണ്. മാത്രവുമല്ല സ്വയം പ്രഖ്യാപിത ഹിന്ദു രാഷ്ട്രമായ കൈലാസത്തിന്റെ പ്രധാനമന്ത്രി എന്ന പദവി വഹിക്കുകയാണ് നടിയിപ്പോള്‍. അന്നത്തെ സംഭവങ്ങളെക്കുറിച്ച് പിന്നീട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി മനസ്സ് തുറന്നിരുന്നു. സെക്‌സ് ടേപ്പ് ഉപയോഗിച്ച് മാദ്ധ്യമങ്ങള്‍ തന്റെ മാനത്തെ പോലും പരിഹസിക്കുകയായിരുന്നുവെന്നാണ് നടി പറഞ്ഞത്.

 

 

താന്‍ ഒരു സാധാരണക്കാരിയായ വീട്ടമ്മയാണെന്നും ധനികയല്ലെന്നും അവര്‍ പറഞ്ഞിരുന്നു. തന്റെ പിതാവിനോ കുടുംബത്തിനോ ബിസിനസ് പാരമ്പര്യമില്ലെന്നും അവര്‍ പറഞ്ഞു. അന്നത്തെ സംഭവങ്ങളില്‍ നിന്ന് പുറത്ത് വരാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും നടി വെളിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിലെ പ്രായമായവരെ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ താനല്ലാതെ മറ്റാരുമില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

 

 


ഞാന്‍ നടിയായിരിക്കുമ്പോള്‍ ഷൂട്ടിംഗും പുസ്തകങ്ങളും മാത്രമുള്ള ലോകമായിരുന്നു. പുസ്തകങ്ങള്‍ വായിക്കുന്നതിലൂടെ ഞാന്‍ ശാന്തയവുകയും പക്വതയുണ്ടാക്കുകയും ചെയ്തു. എങ്കിലും, ആ കയ്‌പേറിയ അനുഭവം ഉണ്ടാക്കിയ വേദന അസഹനീയമാണ്. അതിന്റെ പേരില്‍ ഭര്‍ത്താവും എന്നില്‍ നിന്ന് പിരിഞ്ഞു. എനിക്ക് സംഭവിച്ചത് അദ്ദേഹത്തിന് ഒട്ടും സഹിക്കാനായില്ല. എല്ലാത്തിനും ഒരു പരിധിയുണ്ട്. അയാളെ എതിര്‍ക്കാന്‍ എനിക്കും കഴിഞ്ഞില്ല. ഞങ്ങള്‍ രണ്ടുപേരും വേര്‍പിരിഞ്ഞു. ചെറുപ്പം മുതലേ ദൈവത്തോടും ആത്മീയതയോടും എനിക്ക് വലിയ അടുപ്പമായിരുന്നു. ഇന്നും ഞാനത് പിന്തുടരുന്നു.

 

 

എന്നെക്കുറിച്ച് പല വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ടാകാം. പക്ഷേ ഞാന്‍ ഇപ്പോഴും നിത്യാനന്ദയുടെ ശിഷ്യയാണ്. ഞാന്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെയാണ്. ഇനി മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടാകും. ആത്മീയമായി പ്രവര്‍ത്തിക്കുകയാണെന്നുമാണ്,' രഞ്ജിത മുന്‍പൊരിക്കല്‍ പറഞ്ഞത്. നിത്യാനന്ദയുമായി ഒരുമിച്ച് പങ്കാളികളെ പോലെ ജീവിക്കുകയാണ് രഞ്ജിതയിപ്പോള്‍. ഒരു ഘട്ടത്തില്‍ നിത്യാനന്ദയ്ക്ക് ഇവിടെ ചില പ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹം തന്റെ ആളുകളെയും കൂട്ടി ഒരു ദ്വീപിലേക്ക് പോവുകയായിരുന്നു. എന്നിട്ട് അവിടം കൈലാസ എന്ന രാജ്യമായി സൃഷ്ടിച്ചു.

 

 

നടിയായിരുന്ന രഞ്ജിതയെ ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു. രഞ്ജിത ഇപ്പോള്‍ കൈലാസത്തിന്റെ മുഖ്യമന്ത്രിയായും പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ ജീവിതത്തിലെ അനുഭവങ്ങളെ കുറിച്ച് രഞ്ജിത അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായത്. തൊണ്ണൂറുകളില്‍ തമിഴ് സിനിമയിലൂടെ പ്രശസ്ത നടിയായി ഉയര്‍ന്നുവന്ന നടിയാണ് രഞ്ജിത. പല ഭാഷകളിലും സൂപ്പര്‍ താരങ്ങളുടെ കൂടെ നായികയായി അഭിനയിച്ച രഞ്ജിത ഒരു ഘട്ടത്തില്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ആ സമയത്താണ് നിത്യാനന്ദയ്ക്കൊപ്പമുള്ള വീഡിയോ പുറത്തു വന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ടുമാസം പ്രായമുള്ള നവജാത ശിശുവിന് ദാരുണാന്ത്യം  (6 hours ago)

സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം  (6 hours ago)

പരാതി നല്‍കിയാല്‍ ബലാത്സംഗം ചെയ്യുമെന്നും കുടുംബത്തെ ഉപദ്രവിക്കുമെന്നും ഭീഷണി  (6 hours ago)

ഞെട്ടിക്കുന്ന പീഡന പരമ്പര വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി  (7 hours ago)

ബിജെപിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റി  (8 hours ago)

മലബാര്‍ ഡിസ്റ്റിലറിയില്‍ വിദേശ മദ്യ യൂണിറ്റിന്റെ നിര്‍മ്മാണത്തിന് നാളെ തുടക്കമാകും  (9 hours ago)

തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാദ്ധ്യത  (9 hours ago)

British-team യുദ്ധവിമാനം കൊണ്ടുപോകാന്‍ ബ്രിട്ടീഷ് സംഘമെത്തി  (9 hours ago)

കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റും  (10 hours ago)

മിനിമം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ എന്താണെന്ന് വനം വകുപ്പ് തീരുമാനിക്കണം  (10 hours ago)

RUSSIA ഈ രാജ്യത്തിന്റെ തീരുമാനത്തിന് പിന്നിൽ  (10 hours ago)

ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ല; ലജ്ജയുണ്ടെങ്കിൽ മന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്ന് മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ  (10 hours ago)

ആശുപത്രിയില്‍ 30 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജനറേറ്റര്‍ നോക്കുകുത്തി  (10 hours ago)

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ല; മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (10 hours ago)

പൊതുമേഖല സ്ഥാപനങ്ങൾ ശക്തിപ്പെടുകയും ലാഭകരമാകുകയും വേണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്  (10 hours ago)

Malayali Vartha Recommends