Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി


വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....


ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക് വമ്പന്‍ വില്പന...


ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോൾ തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്തു; അപകടത്തിന് ശേഷം തന്നെ ആരും തിരിഞ്ഞ് നോക്കിയില്ല;- പേർളിയുടെ വെളിപ്പെടുത്തൽ...

18 OCTOBER 2024 04:05 PM IST
മലയാളി വാര്‍ത്ത

അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയാണ് പേളി മാണി. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്നു വരികയായിരുന്നു പേളി. ബോളിവുഡിലും തമിഴകത്തുമെല്ലാം ഇതിനകം പേളി അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും പേളി ഏറെ ആക്റ്റീവാണ്. തന്റെയും ഭർത്താവ് ശ്രീനിഷിന്റെയും മക്കളുടേയുമെല്ലാം വിശേഷങ്ങൾ പേളി യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിൽ മറക്കാൻ പറ്റാത്ത നടുക്കുന്ന ഓർമ്മ പങ്കുവച്ച് മുമ്പൊരിക്കൽ പേർളി ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇരുപത്തിയാറാം വയസിൽ വാഹനം ഓവർ സ്പീഡിൽ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഇടിച്ച് മരണത്തിൽ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെട്ട അനുഭവം തന്റെ യൂട്യൂബ് ചാനലിലൂടെ താരം വെളിപ്പെടുത്തുകയായിരുന്നു.

സുഹൃത്തുക്കൾ തന്റെ വീക്നസ്സ് ആയിരുന്നു. പക്ഷെ ആ അപകടത്തിന് ശേഷം തന്നെ ആരും തിരിഞ്ഞ് നോക്കില്ലെന്നും, ആകെ ഉണ്ടായിരുന്നത് അവർക്കൊപ്പം പോകുമ്പോൾ വിഷമിച്ചിരുന്ന അച്ഛനും അമ്മയുമായിരുന്നുവെന്ന് പേളി പറയുന്നു.

പേളിയുടെ വാക്കുകൾ ഇങ്ങനെ...

"2012 ഡിംസബര്‍ വെളുപ്പിന് മൂന്ന് മണി. എനിക്കന്ന് 26 വയസ്. അന്നൊക്കെ അലമ്പായി നടക്കുകയായിരുന്നു ഞാന്‍. ക്രിസ്തുമസ് ആഘോഷമൊക്കെ കഴിഞ്ഞ് പുതിയ കാറില്‍ ഓവര്‍സ്പീഡായി വന്ന് നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ഞാന്‍ ചെന്ന് ഇടിച്ചു. കാര്‍ മുഴുവനും പോയി. 18 സ്റ്റിച്ചായിരുന്നു തലയില്‍. തലമുടിയൊക്കെ എടുത്ത് കളഞ്ഞിരുന്നു. എന്റെ മുഖം പോയെന്നാണ് അന്ന് കരുതിയത്. അതിന് ശേഷം 4 ദിവസത്തിനുള്ളില്‍ ന്യൂയര്‍ ആണ്. ഡ്രീംസ് ഹോട്ടലില്‍ ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോൾ അതിന്റെ ആങ്കറായി തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്തു. എന്നും ഞാന്‍ ആഗ്രഹിച്ചിരുന്ന കുറേ കാര്യങ്ങളുണ്ട്. എല്ലാവരും അറിയുന്നത് പോലെ പ്രശസ്തയാവണമെന്ന് ഞാന്‍ ആഗ്രഹിച്ചത് ഇക്കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ വേണ്ടിയാണ്.

 

 

ചെറുപ്പം മുതല്‍ ഡാഡിയും മറ്റുള്ളവരും എനിക്ക് പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങാണ് എന്നെ ഇവിടെ നിലനിര്‍ത്തുന്നത്. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. മുടിയിലും മുഖത്തുമെല്ലാം കുപ്പിച്ചില്ലായിരുന്നു. എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത ആ 4 ദിവസം ഡാഡിയും മമ്മിയുമാണ് എന്നെ നന്നായി സഹായിച്ചത്. അന്നൊക്കെ എനിക്ക് ഒത്തിരി ഫ്രണ്ട്സ് ഉണ്ട്. എന്റെ ഭയങ്കര കൂട്ടുകാരാണെന്ന് പറഞ്ഞ് ഞാന്‍ കൊണ്ടു നടന്നിരുന്ന ഒരാളും ആക്സിഡന്റിന് ശേഷം എനിക്കൊപ്പം ഉണ്ടായിരുന്നില്ല. ആകെപ്പാടെ ഉണ്ടായിരുന്നത് ഞാന്‍ കൂട്ടുകാരുടെ കൂടെ പോകുമ്പോൾ വിഷമിച്ചിരുന്ന എന്റെ അച്ഛനും അമ്മയും മാത്രമാണ്. അവരെ തിരിച്ചറിഞ്ഞതും അന്നേരമാണ്."

 

 

എല്ലാത്തിലും അവര്‍ എന്റെ കൂടെ കാണുമെന്നൊക്കെയായിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്. എന്ത് നടന്നാലും കുടുംബവും മാതാപിതാക്കള്‍ക്കും എത്രത്തോളം പ്രധാന്യമുണ്ടെന്ന് മനസിലാക്കിയത് അങ്ങനയാണ്. സമയമെടുത്താണ് ഞാന്‍ നന്നായത്. ആവശ്യമില്ലാത്ത സൗഹൃദങ്ങളൊക്കെ ഞാന്‍ കട്ട് ചെയ്തു. 4 ദിവസം കൊണ്ട് ഞാന്‍ എങ്ങനെ ആ അപകടത്തെ അതിജീവിച്ചുവെന്നതിനുള്ള ഉത്തരം എന്റെ പോസിറ്റിവിറ്റിയാണ്. 1 ലക്ഷമായിരുന്നു അന്ന് ഞാന്‍ പ്രതിഫലമായി മേടിച്ചത്. 50,000 അവര്‍ തന്നു. അതിലൊന്നും ബാക്കിയുണ്ടായിരുന്നില്ല.

 

 

 

ആ പരിപാടി അവതരിപ്പിക്കുന്നത് വിഷ്വലൈസ് ചെയ്യാനായിരുന്നു ഡാഡി പറഞ്ഞത്. അത് നീ മനസില്‍ കാണ്. എന്നിട്ട് ഉറങ്ങൂ. അപകടം പറ്റിയിട്ട് പരിപാടി അവതരിപ്പിക്കുന്നതല്ല കാണേണ്ടത്. ന്യൂ ഇയറിന് ഞാന്‍ അവിടെ എത്തണമെന്ന് ഉറപ്പിച്ചായിരുന്നു ഞാന്‍ പിന്നീട് നിന്നത്. രണ്ടു മൂന്ന് ദിവസത്തിനുള്ളില്‍ എനിക്ക് എഴുന്നേറ്റ് നില്‍ക്കാനായി. ഡാഡി പറയുന്നത് വിശ്വസിച്ചാണ് ഞാന്‍ വിഷ്വലൈസ് ചെയ്തതെന്നും പേളി കൂട്ടിച്ചേർത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന്റെ വിലയില്‍ 80 രൂപയുടെ കുറവ്  (1 hour ago)

മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു മരണം... ഒരാള്‍ക്ക് പരുക്ക്  (1 hour ago)

സാമ്രാജ്യം ദൃശ്യവിസ്മയത്തോടെ  (1 hour ago)

ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍ കടന്നു...  (1 hour ago)

കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല....  (1 hour ago)

പത്തു വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍....  (2 hours ago)

ചുരത്തില്‍ മണ്ണിടിഞ്ഞ സാഹചര്യത്തില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് യാത്ര തിരിക്കും...  (2 hours ago)

സ്വകാര്യ കെട്ടിടത്തിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ചൈനീസ് സൈനിക പരേഡ് ഷോ കാണിക്കുന്നു  (2 hours ago)

.ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത  (2 hours ago)

'ഗുവാം കില്ലർ' യുഎസ് നാവികസേനയുടെ പേടിസ്വപ്നം  (3 hours ago)

മേല്‍ശാന്തിയുടെ വകയാണ് ഉത്രാട സദ്യ...  (3 hours ago)

അംഗീകാരം ഫ്രാൻസ് പിൻവലിക്കൂ  (3 hours ago)

..സെന്‍സെക്സ് 600ലധികം പോയിന്റ് മുന്നേറി 81,000ന് മുകളില്‍...  (3 hours ago)

Malayali Vartha Recommends