ഗൗതംമേനോന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്ന് നിവിന്‍ പോളി
അതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പക്ഷെ, തന്നെ ഞെട്ടിച്ചത് അനുരാഗ് കശ്യപിനൊപ്പം സിനിമ ചെയ്യാനുള്ള അവസരം ലഭിച്ചതാണെന്നും താരം പറഞ്ഞു. ആ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ താമസിക്കാതെ പറയാമെന്നും നിവിന്‍ പറഞ്ഞു. മിക്കവാറും അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങാനാണ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ഈ വര്‍ഷം മിക്കവാറും ഒരു തെലുങ്ക് ചിത്രം ചെയ്തേക്കും. തിരക്കഥ കേട്ടു, പക്ഷെ, കരാറൊപ്പിട്ടിട്ടില്ല.
എല്ലാക്കൊല്ലത്തെയും പോലെ ഇക്കൊല്ലവും നിവിന്റെ പുതുവല്‍സരാഘോഷം കുടുംബത്തിനൊപ്പമായിരുന്നു. പള്ളിയില്‍. പുതിയ പ്രതീക്ഷകള്‍ക്കായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന പുതിയ പ്രതീക്ഷകള്‍ തുറക്കുമെന്ന് കരുതുന്നു. പുതുവര്‍ഷ പ്രതിജ്ഞയൊന്നും എടുത്തിട്ടില്ല. മുമ്പ് പലതവണ എടുത്തതൊന്നും നടപ്പാക്കാനായിട്ടില്ല. രാവിലെ ആറ് മണിക്ക് ഉണരണമെന്ന് വിചാരിച്ചിട്ട് ഒരാഴ്ച പോലും പറ്റിയിട്ടില്ലെന്നും താരം ഓര്‍മിച്ചു.
നേരം തമിഴില്‍ റിലീസ് ചെയ്തപ്പോള്‍ മോശമില്ലാതെ ഓടി. എന്നാല്‍ തമിഴില്‍ ഒരു സൂപ്പര്‍ഹിറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പ്രേമം തമിഴ്നാട്ടില്‍ ബ്ളോക്ക്ബസ്റ്ററായി. 250 ദിവസമാണ് അവിടെ ഓടിയത്. 220 ദിവസം ചെന്നൈയിലെ തിയറ്ററില്‍ സിനിമ കാണാന്‍ നിവിനും പോയിരുന്നു. കേരളത്തില്‍ പ്രേമം അത്രയും ദിവസം കളിച്ചില്ല. അവിടുത്തെ പ്രേക്ഷകര്‍ക്ക് പ്രേമം അത്രയ്ക്ക് ഇഷ്ടപ്പെട്ടു. അവള് വേണ്ട്ര ... എന്ന പാട്ട് പല പയ്യന്മാരും ചെന്നൈയില്‍ പാടി നടക്കുന്നത് കണ്ടിട്ടുണ്ട്.
നിവിന്റെ നാല് ചിത്രങ്ങളാണ് തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്തത്. നേരം, പ്രേമം, വടക്കന്‍ സെല്‍ഫി, ഓംശാന്തി ഓശാന. പക്ഷെ, റീമേക്കുകളൊന്നും താരം കണ്ടിട്ടില്ല. പ്രേമം സൂപ്പര്‍ഹിറ്റായതോടെയാണ് നിവിന്റെ സിനിമകള്‍ക്ക് ഡിമാന്‍ഡ് കൂടിയത്. അതുകൊണ്ട് ദക്ഷിണേന്ത്യയില്‍ എവിടെ പോയാലും താരത്തെ ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നു. തുടക്കത്തില്‍ തന്റെ ഭാര്യയ്ക്ക് ഇത് അത്ര കംഫര്ട്ടബിളായിരുന്നില്ലെന്നും താരം പറഞ്ഞു. സിനിമയില്‍ പുതിയ ആളുകള്‍ വരുമ്പോള്‍ എല്ലാക്കാലത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകും. ഭാര്യയ്ക്ക് ഇപ്പോള്‍ ഈ കാര്യം മനസിലായെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha