Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിമുരുകനെ വെല്ലുമോ കടമ്പന്‍ ; ഉഗ്രന്‍ പ്രകടനവുമായി ആര്യ

15 APRIL 2017 02:33 PM IST
മലയാളി വാര്‍ത്ത

പുലിമുരുകനില്‍ പുലിയോട് മോഹന്‍ലാല്‍ നടത്തിയ ഏറ്റുമുട്ടലുകളെ തോല്‍പ്പിക്കുന്നതാണ് 
ചീറിപായുന്ന കാട്ടാന കൂട്ടത്തില്‍ നിന്ന് വില്ലനുമായി നായകന്‍ ആര്യ നടത്തുന്ന പൊരിഞ്ഞ സംഘട്ടനം. ഭൂമിയില്‍ നിന്നും ചാടി ആനക്കൊമ്ബില്‍ ചവിട്ടി മിന്നല്‍ വേഗത്തില്‍ വില്ലനെ പ്രഹരിക്കുന്ന ആര്യയുടെ ഒറ്റ സീന്‍ മതി പുലിമുരുകന്‍ പ്രകടനങ്ങളെ തോല്‍പ്പിക്കാന്‍.

ആനകളില്‍ നിന്നും പ്രത്യേകം തിരഞ്ഞെടുത്ത 50 ആനകള്‍ പങ്കെടുത്ത ക്ലൈമാക്‌സ് ചിത്രീകരണത്തിനായി അഞ്ചു കോടിയോളമാണ് ചിലവഴിച്ചതെങ്കിലും ആകെ പരിശോധിക്കുമ്‌ബോള്‍ മോഹന്‍ലാലിന്റെ പുലിമുരുകന്റെ അടുത്ത് പോലും ഈ ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ് എത്തുന്നില്ലന്നതും ശ്രദ്ധേയമാണ്. സിനിമയില്‍ കാട്ടുവാസിയായ കടമ്ബനെ അവതരിപ്പിക്കുന്ന ആര്യ സിക്‌സ് പാക്കിലാണ് വരുന്നത്.


പ്രകൃതിയെ സമ്ബത്തിന് വേണ്ടി കൊള്ളയടിക്കാന്‍ വരുന്ന കോര്‍പ്പറേറ്റ് ഭീമനില്‍ നിന്നും അവരുടെ സായുധരായ കൊള്ളസംഘത്തില്‍ നിന്നും കാടിനെ രക്ഷിക്കുന്നതിനു വേണ്ടി കാടിന്റെ മക്കള്‍ നടത്തുന്ന രക്തരൂക്ഷിത പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കാടും, മലകളും, പാടങ്ങളും, അരുവികളും മരങ്ങളുമെല്ലാം നശിപ്പിച്ച് ഭൂമിയെ അരുംകൊല ചെയ്യുന്ന കച്ചവട മനസ്സുകളെ തുറന്നു കാട്ടുന്നതോടൊപ്പം അതിനെ ചെറുത്ത് തോല്‍പ്പിക്കുന്നതിനായി സ്വയം സമര്‍പ്പിക്കാന്‍ തയ്യാറായ ഒരു ജനതയുടെ വികാരം കൂടി വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ മികച്ച ദൃശ്യഭംഗിയില്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. 

15,000 കാണികളെ സംഘടിപ്പിച്ച് മോഹന്‍ലാല്‍ കൂടി പങ്കെടുത്ത് അങ്കമാലിയില്‍ പുലിമുരുകന്റെ ത്രിഡി പതിപ്പ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് തീര്‍ത്തതിന് തൊട്ടുപിന്നാലെയാണ് കാടിന്റെ യഥാര്‍ത്ഥ അതിര്‍ത്തി കടന്ന് മലയാളി മനസ്സ് കീഴടക്കാന്‍ കടമ്ബന്‍ എത്തിയിരിക്കുന്നത്. പുലിമുരുകനിലേക്ക് കടമ്ബന് ഇനി എത്ര ദൂരമാണ് എന്ന ചോദ്യം മോഹന്‍ലാലിന്റെ താരപകിട്ടിനു മുന്നില്‍ പ്രസക്തമല്ലങ്കിലും രണ്ട് ചിത്രങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ താരതമ്യം ചെയ്യപ്പെടുമെന്ന കാര്യം ഉറപ്പാണ്. ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് ആര്യയുടെ നായിക. തമിഴ്‌നാട്, തായ് ലന്റ്, കേരളം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നിരുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ രാഘവയാണ് കടമ്ബ സംവിധാനം ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (8 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (19 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (26 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (48 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

Malayali Vartha Recommends