ഡോക്യുമെന്ററി ഫിലിംമേക്കറുടെ വേഷത്തില്‍ ജ്യോതിക
മഞ്ജു വാര്യര്‍ അഭിനയിച്ച ഹൗ ഓള്‍ഡ് ആര് യൂ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമാ ലോകത്തേക്ക് കടന്ന് വന്ന ജ്യോതിക വീണ്ടും സിനിമാലോകത്ത് സജീവമാകുകയാണ്. കല്യാണത്തിന് ശേഷം സിനിമാലോകത്തോട് കുറച്ച് അകലം പാലിച്ചെങ്കിലും വീണ്ടും സജീവമാകാനാണ് താരത്തിന്റെ തയ്യാറെടുപ്പ്.
ജ്യോതികയെ പ്രധാനകഥാപാത്രമാക്കി ബ്രഹ്മ സംവിധാനം ചെയ്യുന്ന മഗളിര്‍ മട്ടും എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ഡോക്യുമെന്ററി ഫിലിംമേക്കറുടെ വേഷത്തിലാണ് ജ്യോതിക എത്തുന്നത്. കുറ്റ്രം കടിതല്‍ എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ബ്രഹ്മ.
ഉര്‍വശി, ഭാനുപ്രിയ ശരണ്യാ പൊന്‍വണ്ണന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. മഗളിര്‍ മട്ടും കേരളത്തിലും തമിഴ്നാട്ടിലും ചിത്രീകരിച്ചിരുന്നു. വാഗമണ്ണിലായിരുന്നു പ്രധാനചിത്രീകരണം. ജിബ്രാന് സംഗീത സംവിധാനവും മണികണ്ഠന് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. സൂര്യയുടെ ബാനറായ 2ഡി എന്റര്ടെയിന്മെന്റാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha