Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഷമമുണ്ട്; നാണക്കേടും സൂചി ലീക്സിനെ കുറിച്ച് മനസ്സ് തുറന്ന് സുചിത്ര

03 MAY 2017 08:40 AM IST
മലയാളി വാര്‍ത്ത

റേഡിയോ ജോക്കിയായും ഗായികയായുമൊക്കെ തിളങ്ങിയെങ്കിലും സുചിത്ര കാര്‍ത്തിക് വാര്‍ത്തകളിലിടം നേടിയത് ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്. സുചി ലീക്‌സിലൂടെ തമിഴ് സിനിമ ലോകത്തെ വിറപ്പിച്ചു അവര്‍. സൂപ്പര്‍ താരം ധനുഷിനെതിരെ ലൈംഗിക കുറ്റമടക്കം ആരോപിച്ച്, സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് വലിയ കോലാഹലമാണ് സുചിത്ര നടത്തിയത്. അഭിനേതാക്കളായ ചിമ്പു, ആന്‍ഡ്രിയ ജെറമിയ, തൃഷ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ എന്നിവരേയും ഇവര്‍ വെറുതെ വിട്ടില്ല. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും സുചിത്രയ്ക്കു മാനസിക സമ്മര്‍ദ്ദമാണെന്നും ഭര്‍ത്താവും നിരന്തരം ആവര്‍ത്തിച്ചു. എല്ലാത്തിനും ഒടുക്കമായത് സുചിത്ര ലണ്ടനില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന വാര്‍ത്തയോടെയാണ്.

എന്തായാലും താരം ഇപ്പോള്‍ എല്ലാത്തിനും ഉത്തരം നല്‍കുകയാണ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര സുചി ലീക്‌സും അതിന്റെ പ്രതിഫലനവുമെല്ലാം തുറന്നു പറഞ്ഞത്. ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നതില്‍ ഉറച്ചുനിന്ന താരം ഇക്കാര്യങ്ങളിലെല്ലാം താന്‍ തീര്‍ത്തും ദുംഖിതയാണെന്നും നാണക്കേട് തോന്നുന്നുവെന്നുമാണ് അഭിപ്രായപ്പെട്ടത്. ജീവിതത്തിലെ ഏറ്റവും കഠിനമായ രണ്ടു മാസത്തിലൂടെയാണു കടന്നു പോയത്. ഞാന്‍ കാരണം വീട്ടുകാരും സുഹൃത്തുക്കളും ആരാധകരും അനുഭവിച്ച വിഷമത്തിനു കണക്കില്ല. എല്ലാ കാര്യത്തിലും അതിയായ വിഷമമുണ്ട്. ട്വിറ്ററിലൂടെ നടന്ന കാര്യങ്ങളില്‍ എനിക്കൊരു നിയന്ത്രണവുമില്ലായിരുന്നു. എല്ലാത്തിനും ക്ഷമ ചോദിക്കുന്നു. സുചിത്ര പറഞ്ഞു. 

ഗൂഢമായ ലക്ഷ്യത്തോടെ കുറേ പേര്‍ ചേര്‍ന്നു ചെയ്തതാണിത്. പത്തു വര്‍ഷത്തോളമായി എന്നെ അറിയാവുന്നവര്‍. എന്നോട് ശത്രുതയുള്ള ഒരാള്‍. വ്യക്തിപരമായി ഞാന്‍ കുറച്ചു വിഷമഘട്ടത്തിലായപ്പോള്‍ എന്നെ കടന്നാക്രമിച്ചു. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാനായി ചെന്നൈയിലെ ഒരു കമ്പനിയെയാണ് ഇവര്‍ ഉപയോഗിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഫെബ്രുവരി 19നായിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്നാണ് എനിക്കു തോന്നുന്നത്. ട്വിറ്റര്‍ ഇന്ത്യയുടെ ഓഫിസുമായി ബന്ധപ്പെട്ട് എന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാനൊക്കെ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു. ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും എന്റെ അക്കൗണ്ടിലൂടെ പുറത്തു പോയതില്‍ എനിക്ക് വലിയ നാണക്കേടുണ്ടാക്കി. 40 ഓളം വ്യാജ പ്രൊഫൈലുകളാണ് എന്റെ പേരില്‍ സൃഷ്ടിക്കപ്പെട്ടത്. എല്ലാം കൂടി കണ്ടപ്പോള്‍ മാനസികമായി തകര്‍ന്നുപോയി. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നതുകൊണ്ടാണ് എനിക്കു ജീവിതത്തിലേക്കു തിരികെ വരാനായത്. 

ഒന്നരമാസമായി അമേരിക്കയിലായിരുന്നു. ഞാന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞത് സത്യമാണ്. ആ കാലത്താണ് ഒട്ടും പ്രതീക്ഷിക്കാത്ത കുറേ കാര്യങ്ങള്‍ ജീവിതത്തില്‍ നടന്നത്. ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു. സംഗീതത്തിനൊപ്പമാണ് ഇനിയുള്ള കാലവും. പാടിയും എഴുതിയും പഴയ സുചിത്രയാകണം. എല്ലാവരും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സുചിത്ര കാര്‍ത്തിക് വ്യക്തമാക്കി. 

ഒരു പാര്‍ട്ടിക്കിടെ ധനുഷിനൊപ്പം വന്നവരില്‍ ചിലര്‍ തന്റെ കൈപിടിച്ച് തിരിച്ച് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ചിത്രമടക്കമായിരുന്നു സുചിത്രയുടെ ആദ്യ ട്വീറ്റ്. ഇതിനു പിന്നാലെ ധനുഷിനെ വെല്ലുവിളിക്കുന്ന തരത്തില്‍ നിരവധി ട്വീറ്റുകളും അവര്‍ ചെയ്തു. ധനുഷും അനിരുദ്ധും ചേര്‍ന്ന് മയക്കു മരുന്നു നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും തന്റെ ഭാഗം ശരിയാണെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തെ അറിയിക്കുമെന്നുമൊക്കെ അതിലുണ്ടായിരുന്നു. തമിഴിലെ വന്‍നിര താരങ്ങള്‍ക്കെതിരെ സുചിത്രയുടെ അക്കൗണ്ടില്‍ വന്ന കാര്യങ്ങള്‍ അവരുടെ കരിയറിനെ ബാധിക്കുമോയെന്ന കാര്യം കാത്തിരുന്നു കാണാം. ഈ വിഷയത്തില്‍ ഇന്നേവരെ ആരോപണ വിധേയരായ താരങ്ങളാരും മറുപടി പറഞ്ഞിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (7 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (14 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (21 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (52 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (59 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (1 hour ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (2 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (3 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends