വീണ്ടും പാര? ഇരയുടെ മൊഴി വിശ്വാസിക്കണമത്രേ…

സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യം എന്ന സുപ്രീംകോടതി നിരീക്ഷണം പി.ജെ.കുര്യന് വിനയാകുമോ?. പി.ജെ.കുര്യന്‍ നിരപരാധിയാണെന്ന് കോടതി ഉത്തരവുകള്‍ ഉണ്ടെങ്കിലും തന്നെ പീഡിപ്പിച്ചവരില്‍ കുര്യനുമുണ്ടെന്ന പെണ്‍കുട്ടിയുടെ വാദം ഇപ്പോഴും നിലനില്‍ക്കുകയാണ്. കേസിലെ പ്രതിയായ രാജനും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. പിന്നീട് അദ്ദേഹം ആരോപണത്തില്‍ നിന്നും പിന്‍മാറിയെങ്കിലും സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണപ്രകാരം പി.ജെ.കുര്യനെതിരെ പെണ്‍കുട്ടി രംഗത്തെത്തിയാല്‍ അദ്ദേഹം വീണ്ടും അപകടത്തിലാകും. കുര്യന്‍ നിരപരാധിയാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമാണെന്ന് സുപ്രീം കോടതി പറയുമ്പോള്‍ നിരീക്ഷണം വളരെ ഗൗരവമുളളതായി മാറുകയാണ്. കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 16 പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സുപ്രധാനമായ നിരീക്ഷണം കോടതി അവതരിപ്പിച്ചത്.
ഇരയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദത്തെ സുപ്രീംകോടതി പുച്ഛത്തോടെ തളളികളയുകയാണ് ചെയ്തത്. ഇത് പറയുന്നത് കളളമാണെന്ന് പറയുന്നതാണ് പ്രതിഭാഗം അഭിഭാഷകരുടെ കര്‍ത്തവ്യമെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിക്ക് രക്ഷപ്പെടാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും അവര്‍ അതിന് തയ്യാറായില്ലെന്ന് വരെ പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമാണെന്ന് സുപ്രീം കോടതി പറയുമ്പോള്‍ അതിനര്‍ത്ഥം. പീഡിപ്പച്ചവര്‍ക്കെതിരെ പെണ്‍കുട്ടി പറഞ്ഞത് വാസ്തവം എന്നല്ലേ? സുപ്രീം കോടതിയുടെയും മറ്റു കോടതികളുടേയും നിരീക്ഷണപ്രകാരം ഇരയുടെ മൊഴിയാണ് എപ്പോഴും വിശ്വാസയോഗ്യം. എന്നാല്‍ ഇര പറയുന്നത് പ്രസിദ്ധരുടെ പേരുകളാണെങ്കില്‍ കേസില്‍ നിന്നും അത്തരക്കാര്‍ രക്ഷപെടും.
സൂര്യനെല്ലി കേസില്‍ ചെറിയ മത്സ്യങ്ങള്‍ മത്രമാണ് ശിക്ഷിക്കപ്പെട്ടതെന്ന് ഇപ്പോഴും നിയമലോകം വിശ്വസിക്കുന്നത് ഒരിക്കലും വലിയ മത്സ്യങ്ങള്‍ ശിക്ഷിക്കപ്പെടാറില്ല. സൂര്യനെല്ലിയെന്നല്ല ഒരു കേസിലും അത്തരക്കാര്‍ക്ക് ശിക്ഷ കിട്ടാറുമില്ല. ജസ്റ്റീസ് ജെ.എസ്.മുഖോപാധ്യായയാണ് രാജ്യം മുഴുവന്‍ ശ്രദ്ധിച്ച നിരീക്ഷണം നടത്തിയത്. അതായത് പെണ്‍കുട്ടി കുര്യനെതിരെ രംഗത്തെത്തിയാല്‍ ദേശീയ രാഷ്ട്രീയം ഒരിക്കല്‍ ഇളകി മിറയും. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കവിയൂര്‍ കൂട്ടമാനഭംഗകേസിലും ചില പ്രധാന രാഷ്ട്രീയ നേതാക്കളുടെ മക്കളും ആരോപണവിധേയരായിരുന്നു. എന്നാല്‍ അവരൊക്ക തന്നെ അധികാരത്തിന്റെ തണല്‍ ഉപയോഗിച്ച് ഊരിപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha