കേരള പിറവിക്ക് മുമ്പ് പട്ടയമോ? ഏതു പട്ടയം? എന്തു പട്ടയം?

മലയോരകര്‍ഷകര്‍ക്ക് കേരള പിറവിക്ക് മുമ്പ് പട്ടയം കൊടുക്കണമെന്ന് കേരള കോണ്‍ഗ്രസ് അന്ത്യശാസനം നല്‍കിയെങ്കിലും അത് നടപ്പാക്കാനിടയില്ലെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍. ഒന്നരവര്‍ഷം മാത്രം ശേഷിക്കുന്ന സര്‍ക്കാര്‍ പട്ടയവിതരണം നടത്തി ജനങ്ങളെ എതിരാക്കാന്‍ ആലോചിക്കുന്നില്ല. മലയോരമേഖലയിലെ കൈയ്യേറ്റക്കാരില്‍ ഭൂരിപക്ഷവും ക്രൈസ്തവരായിരിക്കെ ക്രൈസ്തവ മുഖ്യമന്ത്രി എന്ന് ഇതിനകം പേരെടുത്ത് കഴിഞ്ഞ ഉമ്മന്‍ചാണ്ടി കൈയ്യേറ്റക്കാര്‍ക്ക് പട്ടയം നല്‍കി വിവാദത്തിന് നില്‍ക്കില്ല.
ഇടതുപക്ഷത്തേക്കില്ലെന്ന കേരള കോണ്‍ഗ്രസിന്റെ ജൂബിലി തീരുമാനവും സിപിഎമ്മിനെ ആശയക്കുഴപ്പത്തിലാക്കി. ഇത് ഉമ്മന്‍ചാണ്ടിക്ക് ആത്മ വിശ്വസവും നല്‍കുന്നു. 28588 ഹെക്ടര്‍ വന ഭൂമിക്ക് പട്ടയം നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പഴയ കരുണാകരന്‍ മന്ത്രിസഭ എടുത്ത തീരുമാനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആക്ഷേപം. അതേസമയം ഇത്തരം പ്രഖ്യാപനങ്ങള്‍ വിശ്വസിക്കാന്‍ മലയോരകര്‍ഷകരും തയ്യാറായിട്ടില്ല. കസ്തൂരി രംഗന്‍ വിഷയത്തില്‍ പോലും തങ്ങള്‍ക്ക് അനുകൂലമായ ഒരു തീരുമാനമെടുക്കാന്‍ തയ്യാറാകാത്ത .യുഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ എത്രയോ പ്രസ്താവനകള്‍ നടത്തിയിരുക്കുന്നു എന്നാണ് മലയോരകര്‍ഷകര്‍ ചോദിക്കുന്നത്.
പട്ടയവിതരണം നടത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഉമ്മന്‍ചാണ്ടി കാണില്ലെന്ന പിസി ജോര്‍ജ്ജിന്റെ പ്രസ്താവനയെ മുഖ്യമന്ത്രിയോ കോണ്‍ഗ്രസോ ഗൗരവമായി എടുത്തിട്ടില്ല. യുഡിഎഫ് സംവിധാനം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെ പിടിച്ചു നിര്‍ത്താന്‍ തങ്ങളില്ലെന്ന നിലപാടായിരിക്കും മുഖ്യമന്ത്രി സ്വീകരിക്കുക. കാരണം യുഡിഎഫ് ഉപേക്ഷിച്ച് പോകാന്‍ ആരും തയ്യാറാവുകയില്ലെന്ന് ഉമ്മന്‍ചാണ്ടിക്കും സുധീരനുമറിയാം. സിപിഎമ്മിന്റെ അവസ്ഥ ഒട്ടും ഭദ്രമല്ലെന്നും കോണ്‍ഗ്രസിനറിയാം. പത്രത്തിലും സമ്മേളനങ്ങളിലും പറയുന്നത് വെറും വര്‍ത്തമാനമാണെന്നും ഉമ്മന്‍ചാണ്ടിക്കറിയാം.
ഭരണത്തില്‍ ബാക്കിയുള്ള മാസങ്ങള്‍ ഉമ്മന്‍ചാണ്ടി സൂക്ഷിച്ച് മാത്രം പ്രവര്‍ത്തിക്കും. ബാര്‍ പൂട്ടുന്നതില്‍ സ്വീകരിച്ച നിലപാട് തന്റെ ഇമേജ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നു. അതുകൊണ്ടു തന്നെ മതേതര സമീപനം പിന്തുടരുകയാണെങ്കില്‍ തനിക്ക് വീണ്ടും ഒരഞ്ച് വര്‍ഷം ഭരിക്കാമെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കുന്നു. ആരെയും ഭയപ്പെട്ട് പിന്‍മാറാന്‍ അദ്ദേഹം ഒരിക്കലും ശ്രമിക്കുകയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha