പട്ടയവും വീക്ഷണവും; നവംബര്‍ ഒന്നിന് ശേഷം മാണിയാരെന്ന് കേരളം കാണും !

കേരള കോണ്‍ഗ്രസിനെതിരെ പരിഹാസലേഖനം പ്രസിദ്ധീകരിക്കാന്‍ കോണ്‍ഗ്രസ് മുഖപത്രം തയ്യാറായത് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളുടെ അറിവോടെയാണെന്ന വിശ്വാസത്തോടെ മുന്നോട്ടു നീങ്ങുന്ന പാര്‍ട്ടി നവംബര്‍ ഒന്നിന് മുമ്പ് പട്ടയവിതരണം ആരംഭിക്കാതിരുന്നാല്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയേക്കും.
കസ്തൂരിരംഗന്റെ പേരില്‍ ഇടുക്കിയില്‍ നിന്നും ജോയ്‌സ് ജോര്‍ജ് ജയിച്ചുകയറിയ സാഹചര്യം ഗൗരവമായെടുക്കുകയാണ് കേരള കോണ്‍ഗ്രസ്.
കാരണം ജോയ്‌സിന്റെ വിജയം കേരള കോണ്‍ഗ്രസിന് ഒരു പാഠമാണ്. കര്‍ഷക പാര്‍ട്ടിയായ കോണ്‍ഗ്രസ് കര്‍ഷകരില്‍ നിന്നും അകന്നാല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടിയായേക്കുമെന്ന വിശ്വാസമാണ് കെ.എം.മാണിക്കുളളത്.
പട്ടയ വിതരണം തുടങ്ങാതിരുന്നാല്‍ മന്ത്രിസ്ഥാനങ്ങള്‍ രാജിവച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്തു നിന്ന് പിന്തുണയ്ക്കാന്‍വരെ കേരളാ കോണ്‍ഗ്രസ് തായ്യാറായേക്കും. പൂഞ്ഞാറില്‍ കോണ്‍ഗ്രസ് പിന്തുണ പൂര്‍ണമായും നഷ്ടപ്പെട്ടുകഴിഞ്ഞ പി.സി.ജോര്‍ജാണ് ഇങ്ങനെയൊരാഗ്രഹം കെ.എം.മാണിക്കു മുമ്പില്‍ വച്ചിരിക്കുന്നത്. ജോര്‍ജിന്റെ ആശയം പൂര്‍ണ്ണമായും തളളാതെ കാത്തിരിക്കുകയാണ് പര്‍ട്ടി.
വീക്ഷണം ലേഖനത്തെ സുധീരനും ഉമ്മന്‍ചാണ്ടിയും തളളിപറഞ്ഞുകൊണ്ടുമാത്രം കെ.എം.മാണി തൃപ്തനല്ല. കോണ്‍ഗ്രസ് സര്‍ക്കാരിനെ താങ്ങി നിര്‍ത്തുന്ന ഒരു പാര്‍ട്ടിക്കെതിരെ ഇത്രയും രൂക്ഷമായ ഭാഷയില്‍ ലേഖനം പ്രസിദ്ധീകരിച്ചത് തീര്‍ത്തും മോശമായി എന്ന നിലപാട് തന്നെയാണ് കേരളകോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അതേ സമയം ക്രൈസ്തവ നേതാക്കളെ കൈയ്യിലെടുത്ത് ഉമ്മന്‍ചാണ്ടി നടത്തുന്ന അശ്വമേധം കേരളകോണ്‍ഗ്രസിന് തടയാനും നിവൃത്തിയില്ല. ഇടതുമുന്നണിയില്‍ ചേരുകയാണെങ്കില്‍ കെ.എം.മാണിക്ക് മുഖ്യമന്ത്രി പദം ഉറപ്പാണ്. എന്നാല്‍ ക്രൈസ്തവ നേതാക്കള്‍ അത് സമ്മതിക്കില്ല. അതുകൊണ്ടുതന്നെ പട്ടയവിതരണത്തിന്റെ പേരില്‍ സര്‍ക്കാരില്‍ നിന്നിറങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചെന്നു വരും. മന്ത്രിസ്ഥാനം രാജിവച്ച് മാറിനിന്നാല്‍ അത് സര്‍ക്കാരിന് ഭീഷണയാവുകയും ചെയ്യും. കേരളകോണ്‍ഗ്രസിന്റെ പിന്തുണയില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് കാലാവധി തികയ്ക്കാന്‍ പറ്റില്ല.
വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം കോണ്‍ഗ്രസ് നേത്യത്വം അറിഞ്ഞു കൊണ്ടുതന്നെയാണെന്ന് കേരള കോണ്‍ഗ്രസ് വിശ്വസിക്കുന്നു. കാരണം ലേഖനം പുറത്തു വന്ന് 48 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് പാര്‍ട്ടി അതേക്കുറിച്ച് പ്രിതികരിച്ചത്. കേരള കോണ്‍ഗ്രസിന്റെ മുഖമാസിക കോണ്‍ഗ്രസിന് മറുപടി പറഞ്ഞുകഴിഞ്ഞ ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായത്. ഇടുക്കിയില്‍ ഇടതുപക്ഷം നടത്തിയ കളിയാണ് കേരളകോണ്‍ഗ്രസിന്റെ മനസ്സിലുളളത്. ജോയ്‌സ് ജോര്‍ജിന് ജയിക്കമെങ്കില്‍ മലയോരത്തെ തൊട്ട്കളിക്കുന്നത് സൂക്ഷിച്ചുവേണമെന്നു കേരളകോണ്‍ഗ്രസ് വിശ്വസിക്കുന്നു. കാത്തിരുന്നു കാണാം എന്നാണ് കെ.എം.മാണിയുടെ വിശ്വസ്തനും പാര്‍ട്ടി സെക്രട്ടറിയുമായി ജോയ്എബ്രഹാം കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha