അമ്പലങ്ങളില്‍ പോകാറുണ്ടോ ? കാണിക്ക ഇടരുതേ? അടിച്ചുമാറ്റും

നിങ്ങള്‍ ഹിന്ദുമത വിശ്വാസിയാണെങ്കില്‍ അമ്പലങ്ങളില്‍ നേര്‍ച്ചയിടാതിരിക്കുക. കാരണം ഈശ്വരനു നമ്മുടെ ഭിക്ഷ വേണ്ട. ഭിക്ഷ വേണ്ടത് ദേവസ്വത്തിലെ ജീവനക്കാര്‍ക്കാണ്. അവരെ സമ്പന്നരാക്കാന്‍ എന്തിനു കൊടുക്കുന്നു?
ശബരിമല ദേവസ്വം ഭണ്ഡാരത്തില്‍ നിന്നും ലക്ഷങ്ങള്‍ കമഴ്ത്തിയ ആറ് ജീവനക്കാരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ജീവനക്കാര്‍ കടത്തിയ ആകെ സ്വര്‍ണത്തിന്റെ കണക്ക് 16.6 ലക്ഷമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ ജീവനക്കാര്‍ കടത്തിയത് ഇതിലുമേറെയാണെന്ന് അധികൃതര്‍ സംശയിക്കുന്നു. സി.സി.റ്റി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് ഇവരെ പിടികൂടിയത്.
ശബരിമലയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ദേവസ്വം മന്ത്രിയുടെ സഹോദരന്‍ തന്നെയാണ് ശബരിമലയുടെ ദേവസ്വം മേധാവി. ശബരിമലയിലെ അഴിമതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ശബരിമലയില്‍ മാത്രമല്ല വേറെ ദേവസ്വങ്ങളിലൊക്കെ അഴിമതി വ്യാപകമാണെന്ന് പറയപ്പെടുന്നു. ചില ക്ഷേത്രങ്ങളില്‍ പൂജാരിമാരെ നിയമിക്കുന്നതില്‍ അഴിമതിയുണ്ടെന്നാണ് പറയപ്പെടുന്നത്.
ശബരിമലയില്‍ നാളീകേരം മുതല്‍ ഭസ്മം വരെയുള്ള പര്‍ച്ചേസുകളില്‍ അഴിമതിയുണ്ടെന്ന ആക്ഷേപം എറെ നാളായി ഉയര്‍ന്നു കേള്‍ക്കുന്നു. വന്‍ കരാറുകളാണ് ശബരിമലയില്‍ ഉറപ്പിക്കാറുള്ളത്. അങ്ങനെ വരുമ്പോള്‍ പത്തു ശതമാനം കമ്മീഷന്‍ കുറഞ്ഞത് ലഭിക്കും.
ശബരിമലയില്‍ കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്ന സ്ഥലങ്ങളില്‍ സി.സി.റ്റി.വി ആവശ്യാസരണമില്ലെന്നു നേരത്തെ പരാതി ഉണ്ടായിരുന്നു. അഴിമതിക്ക് സാഹചര്യമൊരുക്കുക എന്നതാവാം ഇതിനു പിന്നിലെ ലക്ഷ്യം. സുശക്തമായ സിസിറ്റിവി സംവിധാനമുണ്ടെങ്കില്‍ ദേവസ്വം വിജിലന്‍സ് കണ്ടുപിടിച്ച 16 ലക്ഷം എങ്ങനെ കമിഴ്ത്തി?
അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന അയ്യപ്പഭക്തരാണ് ശബരിമലയില്‍ ലക്ഷങ്ങള്‍ കാണിക്കയായി സമര്‍പ്പിക്കുന്നത്. അവര്‍ അവരുടെ ജീവിതത്തിലെ ഒരു വര്‍ഷം മുഴുവന്‍ ശബരിമല യാത്രയ്ക്കായി ഒരു നിശ്ചിത സംഖ്യ നീക്കിവയ്ക്കും. ഇതില്‍ നിന്നുളള വിഹിതമാണ് ദേവസ്വത്തിലെ കള്ളന്‍മാര്‍ കട്ടു കൊണ്ടു പോയത്. അതേസമയം ദേവസ്വത്തിലെ ജീവനക്കാരെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം ലക്ഷങ്ങള്‍ വെട്ടിക്കാന്‍ അവര്‍ക്ക് മേലുദ്യോഗസ്ഥര്‍ ഒത്താശ ചെയ്തു കൊടുക്കാറാണ് പതിവ്.
ഒരിക്കലും കീഴ് ജീവനക്കാര്‍ മാത്രമറിഞ്ഞ് സിസിറ്റിവി സംവിധാനമുള്ള മുറിയില്‍ മോഷണം നടത്താനാവില്ല. അപ്പോള്‍ സംഭവത്തിനു പിന്നില്‍ ഉന്നതര്‍ ഉണ്ടെന്ന് കരുതേണ്ടി വരും.
പിടിക്കപ്പെട്ടത് വെറും 16 ലക്ഷം. പിടിക്കപ്പെടാത്തതിന്റെ കണക്ക് എത്രയാണെന്ന് ആര്‍ക്കറിയാം?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha