സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ ഉദ്യോഗക്കയറ്റ മാനദണ്ഡം പരിഷ്‌കരിച്ചു

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ ഡ്രൈവര്‍മാരുടെ ഉദ്യോഗക്കയറ്റ മാനദണ്ഡം പരിഷ്‌കരിച്ച് ധനമന്ത്രി കെ.എം. മാണി ഉത്തരവിട്ടു. ഗ്രേഡ്-2 ഗ്രേഡ്-1, സീനിയര്‍ ഗ്രേഡ് എന്നീ തസ്‌തികകള്‍ തമ്മില്‍ പ്രമോഷന് നിലവിലുളള 2:2:1 എന്ന അനുപാതം 1:1:1 എന്ന് മാറ്റി. അതേസമയം സീനിയര്‍ ഗ്രേഡിന്റെ ഉദ്യോഗക്കയറ്റത്തില്‍ നിലവിലുളള അനുപാതം തുടരും എന്ന് ധനമന്ത്രി വ്യക്തമാക്കി. ഇതോടെ ഡ്രൈവര്‍മാരുടെ ഉദ്യോഗക്കയറ്റസാധ്യത വര്‍ധിച്ചു. എന്‍.ജി.ഒ ഫ്രണ്ട് ധനമന്ത്രിക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha