കെട്ടിട വാടക നിയന്ത്രണനിയമം ഉടന്‍

സംസ്ഥാനത്തെ കെട്ടിട ഉടമകളുടേയും വാടകക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഉടന്‍ തന്നെ പുതിയ നിയമം കൊണ്ടുവരുമെന്ന് ധനമന്ത്രി കെ.എം.മാണി അറിയിച്ചു. ഇതുസംബന്ധിച്ച് നിയമവകുപ്പ് തയ്യാറാക്കിയ കേരള കെട്ടിടങ്ങള്‍ (പാട്ടവും അടിസ്ഥാന വാടകയും മറ്റു സൗകര്യങ്ങളും) കരട് ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് കെട്ടിട ഉടമകളുടെയും വാടകക്കാരുടേയും പ്രതിനിധികളുമായി അന്തിമചര്‍ച്ച നടത്തി അഭിപ്രായ സമന്വയം രൂപീകരിച്ചു.
ധന മന്ത്രി കെ.എം. മാണിയുടെ അദ്ധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ കൂടിയ യോഗത്തില്‍ കെട്ടിട ഉടമകളെ പ്രതിനിധീകരിച്ച് ആള്‍ കേരള ബിള്‍ഡിംഗ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടോമി ഈപ്പനും സംഘവും വാടകക്കാരെ പ്രതിനിധീകരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റ്റി നസുറുദീനും സംഘവും, ഹൗസിംഗ് സെക്രട്ടറി റ്റി സൂരജ്, ലാ സെക്രട്ടറി രാമരാജ പ്രേമപ്രസാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പുതിയ നിയമപ്രകാരം ഓരോ മൂന്നു വര്‍ഷം കൂടുമ്പോള്‍ 20 ശതമാനത്തില്‍ കൂടുതല്‍ വാടക വര്‍ധിപ്പിക്കാന്‍ പാടില്ല. എല്ലാ വാടകച്ചീട്ടും നിര്‍ബന്ധമായും രജിസ്‌ട്രര്‍ ചെയ്‌തിരിക്കണം. കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും ആവശ്യപ്രകാരം രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ചിരുന്ന രണ്ട് ശതമാനത്തില്‍ നിന്നും ഒന്നര ശതമാനമായി കുറയ്‌ക്കാന്‍ നടപടി സ്വീകരിക്കാമൈന്ന് മന്ത്രി ഉറപ്പു നല്‍കി. വാടകച്ചീട്ടിലെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന വ്യവസ്ഥ ഇരുകൂട്ടരുടേയും ആവശ്യപ്രകാരം ഒഴിവാക്കി. ഗവണ്‍മെന്റ്/അര്‍ദ്ധ ഗവണ്‍മെന്റ് കെട്ടിടങ്ങള്‍ ഒഴിച്ചുള്ളവയൈല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. കെട്ടിട ഉടമയ്‌ക്ക് വാടകയ്‌ക്കും ഉടമസ്ഥാവകാശത്തിനും സുരക്ഷിതത്വം വരുത്തുന്ന വ്യവസ്ഥ പുതിയ നിയമത്തിലുണ്ട്.
ഈ നിയമം നിലവില്‍ വരുന്നതോടെ വാടകക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നിലവിലുള്ള തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു. വാടകകരാര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും ബില്ലിലെ വ്യവസ്ഥമൂലം വാടകക്കരാറുകള്‍ക്ക് നിയമസാധുത ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha