കുഞ്ഞു മാളവികയ്‌ക്കുള്ള കരള്‍ അമ്മ നല്‍കും, പണം കണ്ടെത്താനായി നെട്ടോട്ടമോടിയ മാതാപിതാക്കള്‍ക്ക് കൈത്താങ്ങായി മന്ത്രി

നാലുവയസുകാരി മാളവികയുടെ ജീവിത കഥ ആരുടേയും മനസലിയിക്കുന്നതാണ്. തിരുവനന്തപുരം ജില്ലയിലെ വെമ്പായം പെരുംകൂര്‍ വട്ടകത്തുംമൂട് വി.കെ. ഹൗസില്‍ ബൈജുവിന്റെറയും രജിതയുടെയും മകളാണ് മാളവിക. ജനിച്ച് അധികം കഴിയുംമുന്‍പുതന്നെ രോഗബാധിതയായ മാളവികയുടെ കരള്‍ ചികിത്സിച്ച് ഭേദമാക്കാനാവാത്ത നിലയില്‍ പൂര്‍ണമായും നശിച്ചു. കന്യാകുളങ്ങരയിലും തിരുവനന്തപുരം മെഡിക്കല്‍കോളേജിലും ദീര്‍ഘനാളത്തെ ചികില്‍സകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് രോഗം കൃത്യമായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുഞ്ഞിനെ എറണാകുളം അമൃതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മ രജിത കരള്‍ പകുത്തുനല്‌കാന്‍ തയ്യാറായെങ്കിലും ശസ്‌ത്രക്രിയയ്‌ക്ക് പണം വേണം. പണം കത്തൊന്‍ കഴിയാതെവിഷമിക്കുകയായിരുന്നു ഡ്രൈവറായ അച്ഛന്‍ ബൈജുവും അമ്മ രജിതയും. ഇവരുടെ നിസഹായാവസ്ഥ അറിഞ്ഞ മന്ത്രി കെ.എം. മാണി പ്രത്യേക ഉത്തരവിലൂടെയാണ് ധനസഹായം അനുവദിച്ചത്. കാരുണ്യ ബനവലന്റ് ഫണ്ടില്‍നിന്ന് പ്രത്യേക ധനസഹായം അനുവദിക്കാന്‍ ധനമന്ത്രി കെ.എം. മാണി നിര്‍ദേശം നല്‌കി.
https://www.facebook.com/Malayalivartha