അമ്മയും കഞ്ഞും തമ്മിലുള്ള അഭേദ്യമായ ബന്ധം പോലെ കമിതാക്കളുടെ ബന്ധവും ഊട്ടിയുറപ്പിക്കുന്നത് സ്‌തനങ്ങളാണെന്ന് പുതിയ പഠനം

ഒരമ്മയും കുഞ്ഞും തമ്മിലുള്ള അഭേദ്യമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് മുലയൂട്ടല്‍. സസ്‌തനികള്‍ക്ക് മാത്രമായി ദൈവം തന്ന ഒരു വരദാനം കൂടിയാണ് ഈ മുലയൂട്ടല്‍. എന്നാല്‍ അതേസമയം സ്‌ത്രീ സൗന്ദര്യത്തിന്റെ ഒരു പ്രധാന ആകര്‍ണ കേന്ദ്രം കൂടിയാണ് അതേ സ്‌തനങ്ങള്‍. സൗന്ദര്യത്തിന്റെ ഒരു മുഖ്യ അളവുകോലായി പോലും ഇതിനെ പലരും കാണുന്നുണ്ട്. ഇത്രമേല്‍ ഇണകളെ ആകര്‍ഷിക്കാന്‍ കഴിവുള്ളതായി ഇതെങ്ങനെ മാറി എന്ന ആലോചനയിലാണ് ശാസ്‌ത്രജ്ഞന്‍മാര്‍. പണ്ടുതൊട്ടേ ഇതിനെപ്പറ്റി വിശദമായ പഠനങ്ങളുണ്ടായെങ്കിലും പുരുഷന്‍മാര്‍ എന്തുകൊണ്ട് ഈ പ്രത്യക ആകൃതിയിലുള്ള തടിച്ച കൊഴുപ്പില്‍ ഇത്രയധികം വശവദരാകുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല.
ഇമോറി സര്‍വ്വകലാശാലയിലെ മനശാസ്‌ത്ര പ്രൊഫസറായ ലാറി യംഗ് അടുത്തിടെ ഇതിനെപ്പറ്റി ശാസ്‌ത്രീയമായി പഠിച്ചു. മനുഷ്യ പരിണാമത്തിന്റെ വികാസങ്ങളും അവന്റെ സാമൂഹിക ബന്ധങ്ങളുമെല്ലാം പഠന വിധേയമാക്കി. പ്രധാനമായും രണ്ട് കാര്യങ്ങളില്‍ ഊന്നിയായിരുന്നു ലാറി യംഗിന്റെ ഗവേഷണം. മുലകുടിക്കുമ്പോള്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം, ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇണകള്‍ തമ്മിലുള്ള ബന്ധം. ഇതിന്റെ മാനസിക തലം കൂടി ലാറി യംഗ് പഠന വിധേയമാക്കി.
കുഞ്ഞിന് പാല് കൊടുക്കുന്ന സമയത്ത് തലച്ചോറില്‍ ചില ഉദ്ദീപനങ്ങള്‍ ഉണ്ടാവുകയും അവ സ്‌തനത്തിലേക്കെത്തുകയും അമ്മയ്‌ക്ക് ഒരു പ്രത്യക അനുഭൂതി ഉണ്ടാവുകയും ചെയ്യുന്നു. ഈ അനുഭൂതി കുഞ്ഞിനോടുള്ള ഗാഡമായ ബന്ധത്തിനും, പരിചരണത്തിനും കാരണമാക്കുന്നു. അതേസമയം കുഞ്ഞിനും അമ്മയോട് എന്തെന്നില്ലാത്ത മമതയും തോന്നുന്നു.
എന്നാല്‍ പുരുഷ സ്‌പര്‍ശമേക്കുന്ന സ്‌തനം പ്രത്യക കണികകള്‍ തലച്ചോറിലേക്ക് പ്രവഹിക്കുന്നു. ഇത് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് സ്‌ത്രീക്ക് പ്രത്യേക സുഖവും അനുഭൂതിയും ഉണ്ടാക്കുന്നു. ഇത് തന്റെ പങ്കാളിയോടുള്ള ആത്മ ബന്ധത്തിനും പരിലാളനയ്‌ക്കും പാത്രമാകുന്നു. സ്‌തീയ്‌ക്ക് അന്നേരമുണ്ടാകുന്ന പ്രത്യേക വികാരം പുരുഷനിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. സ്‌ത്രീയുടെ ഈയൊരു സ്‌നഹബന്ധം പങ്കാളിയെ കൂടുതല്‍ ആകര്‍ഷിക്കാനും സാധിക്കുന്നു. ഇതവരുടെ സ്‌നേഹ ബന്ധത്തെ ആഴത്തിലാക്കുന്നു.
എന്നാല്‍ മുന്‍കാല പഠനങ്ങളില്‍ അമ്മയ്‌ക്കും കുഞ്ഞിനുമിടയില്‍ മാത്രമായിരുന്നു ഇത്തരത്തിലുള്ള ചംക്രമണം നടക്കുന്നത് എന്നാണ്.
കേവലമൊരു സ്‌തന സ്‌പര്‍ശമോ തലോടലോ കൊണ്ടു പോലും ബഹുഭൂരിപക്ഷം സ്‌ത്രീകളിലും വികാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് അടുത്തകാലത്തുണ്ടായ പഠനത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞത്. വികാരം ഉത്തേജിപ്പിക്കാനുള്ള നല്ലൊരു ഉപാധിയായും പലരും സ്‌തനത്തെ കാണുന്നുണ്ട്. സ്‌തനത്തിന്റെ ഉദ്ദീപനം രഹസ്യഭാഗങ്ങളില്‍പ്പോലും ഉദ്ദീപനമുണ്ടാക്കുമെന്നാണ് പഠനം വെളിവാക്കുന്നത്.
മറ്റ് സസ്‌തനികളെ അപേക്ഷിച്ച് മനുഷ്യര്‍ക്ക് മാത്രം എന്തേ ഇത്രയും സ്‌തനത്തോട് ആകര്‍ഷണം തോന്നാന്‍ കാരണമെന്നും പഠിച്ചു. ഒന്നാമതായി മനുഷ്യനു മാത്രമുള്ള ഒരു ഗുണമാണ് ഏകപത്‌നീ സമ്പ്രദായം. മനുഷ്യന്റെ ഘടനയും പ്രധാനമാണ്. മനുഷ്യന് മാത്രമാണ് മുഖാമുഖമുള്ള ലൈഗിക ബന്ധത്തിനുള്ള ശാരീരിക ഘടനയുള്ളത്. മനുഷ്യ സ്‌തനത്തിന്റെ സ്ഥാനവും ഒരു പ്രത്യകതയാണ്.
എന്നാല്‍ മറ്റു പലശാസ്‌ത്രജ്ഞരും ഈയൊരു സിദ്ധാന്തത്തെ പരോഷമായി എതിര്‍ക്കുന്നുണ്ട്. ഇതൊരു സാര്‍വ്വ ജനീനമായ വികാരമാണെങ്കിലും കാലദേശമനുസരിച്ച് ഇതിന് വ്യത്യാസം വരാമെന്നാണ് പല ജൈവ ശാസ്‌ത്രജ്ഞരും പറയുന്നത്. അതിനവര്‍ ചൂണ്ടിക്കാട്ടുന്നത്, ആഫ്രിക്കന്‍ രാജ്യങ്ങളിലെ പലരും നെഞ്ചിനോട് ചേര്‍ന്ന ഭാഗം മറയ്‌ക്കുന്നില്ലെന്നാണ്. അത് കൊണ്ടു തന്നെ അതിനോട് പെട്ടൊന്നൊരു ആകര്‍ഷണത്തിനും വഴിയില്ല. എങ്കിലും മൂടിവച്ചതിന് സൗന്ദര്യം കൂടുമെന്നതു പറയുന്നതു പോലെ ചില സംസ്‌കാരങ്ങളില്‍ ഇത് പ്രാവര്‍ത്തികമാവുമെന്നും അവര്‍ പറയുന്നു.
എന്തായാലും ലാറി യംഗിന്റെ സിദ്ധാന്തത്തിന് ജന പിന്തുണ ഏറുകയാണ്. ബാഹ്യകേളികളില്‍ സ്‌തനത്തിന് പ്രധാന പങ്കുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. സ്‌തനത്തോടുള്ള ആകര്‍ഷണം സ്‌നേഹത്തിലേക്കും ശക്തമായ ആത്മ ബന്ധത്തിലേക്കും നയിക്കുമെന്നും ലാറി യംഗ് സമര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha