ഇന്ത്യയിലെ ഏറ്റവും വലിയ കുടിയന്മാര്‍ കേരളത്തിലെന്ന് ബിബിസി, കേരളത്തെ കുടിപ്പിച്ച് കിടത്തുന്നവരാരെന്നും ബിബിസി കണ്ടെത്തുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ മദ്യപാനികള്‍ കേരളത്തിലാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ബിബിസി റിപ്പേര്‍ട്ട് ചെയ്യുന്നത്. പരമ്പരാഗതമായി അമിത മദ്യപാന സ്വഭാവമുള്ള പഞ്ചാബിനേയും ഹരിയാനയേയുമാണ് കേരളത്തിലെ കുടിയന്മാര്‍ തോല്‍പ്പിച്ചു കളഞ്ഞത്. ഒരു വര്‍ഷം 8 ലിറ്റിനു മുകളിലാണ് കേരളത്തിലെ ജനസംഖ്യ അനുസരിച്ചുള്ള ഒരാളുടെ ശരാശരി കുടി. ഈ കണക്കില്‍ കുടിക്കാത്തവരായ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ വരുമെന്നോര്‍ക്കണം. അപ്പോള്‍ കുടിയന്മാരുടെ മാത്രം കണക്കെടുത്താലോ.
മൊത്തത്തില്‍ നോക്കുമ്പോള്‍ വിസ്‌കിയോടാണ് ഇന്ത്യക്കാര്‍ക്ക് പ്രിയം. എന്നാല്‍ മലയാളികള്‍ക്കാവട്ടെ റമ്മും ബ്രാന്‍ഡിയുമാണ് ഏറെ ഇഷ്‌ടമുള്ള മദ്യം.
കേരളത്തിന്റെ വാര്‍ഷിക ബജറ്റിന്റെ സിംഹഭാഗവും, ഏതാണ്ട് 40 ശതമാനത്തിലധികം മദ്യത്തില്‍ നിന്നുള്ള സംഭാവനയാണ്.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള ബിവറേജസ് കോര്‍പ്പറേഷനാണ് ഇവിടത്തെ മദ്യ വില്‍പ്പന കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാര്‍. ബിബറേജസ് എന്ന ഓമനപ്പേരുള്ള ഈ സ്ഥാപനത്തിനു കീഴില്‍ 337 മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വില്‍പ്പന ശാലയിലും ശരാശരി 80,000 കുടിയന്മാര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.
കുടിയന്മാര്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാനുള്ള ഫോറവും ബിവറേജസില്‍ ഉണ്ടെന്ന കാര്യം ബിബിസി പറഞ്ഞാണ് പാവം പല കുടിയന്മാരും അറിയുന്നത്. പരാതിയുള്ളവര്‍ അവരുടെ മൊബൈല്‍ ഫോണില്‍ നിന്നും ബിബറേജസിന്റെ ഹെല്‍പ്പ് ലൈനിലേക്ക് ഒരു എസ്‌എംഎസ് അയച്ചാല്‍ മാത്രം മതി. പരാതിയിലേറെയും തുറക്കാന്‍ വൈകുന്നു, താമസിച്ച് അടയ്‌ക്കണം, ഒന്നാം തീയതിയും തുറക്കണം എന്നൊക്കെയാണ്.
ഇതു കൂടാതെ ഏതാണ്ട് അറുന്നൂറോളം സ്വകാര്യ മദ്യ വില്‍പ്പന ശാലകളും അയ്യായിരത്തിലധികം കള്ള് വില്‍പ്പന കേന്ദ്രങ്ങളുമുണ്ട്. കൂടാതെ കരിഞ്ചന്തയിലെ മദ്യ വില്‍പ്പന വേറെയും.
ഇതിനിടെ കുടിയന്മാരും സംഘടിച്ചു. വില കുറഞ്ഞ മദ്യം കൂടുതല്‍ ലഭ്യമാക്കണമെന്നാണ് ഈ മഹാകുടിയന്മാരുടെ ആവശ്യം. നടന്‍ എന്‍എല്‍ ബാലകൃഷ്‌ണന്റെ കീഴില്‍ 1983ല്‍ രൂപം കൊണ്ട സംഘടനയാണ് ഫോറം ഫോര്‍ ബറ്റര്‍ സ്‌പിരിറ്റ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മദ്യം വില കുറച്ചു നല്‍കുക, 90 വയസിനു മുകളിലുള്ളവര്‍ക്ക് ഫ്രീയായി മദ്യം നല്‍കുക, ന്യായവില ഷോപ്പുകളിലൂടെ മദ്യം നല്‍കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യം.
ഈ അമ്പരിപ്പിക്കുന്ന മദ്യകഥ നമ്മുടെ സമൂഹത്തേയും കാര്യമായി ബാധിക്കുന്നുണ്ട്. ഒരു കുടുംബത്തിന്റെ മാനസിക നില തന്നെ തകരുന്നുണ്ട്. അവരുടെ വരുമാനത്തിന്റെ നല്ലൊരു ഭാഗം മദ്യമുതലാളികള്‍ കൈപ്പറ്റും. മദ്യപിച്ച് വാഹനം ഓടിക്കുന്നതു കൊണ്ട് അവരവര്‍ക്ക് മാത്രമല്ല അവര്‍ സമൂഹത്തിനു തന്നെ ഭീഷണിയാണ്.
സിനിമയിയിലോ സീരിയലിലോ മദ്യം കുടിച്ചാല്‍ ഉടനെ താഴെ മദ്യം വിഷമാണെന്ന് നുരയുന്ന ഗ്ലാസിന്റെ പടത്തോടെ കാണിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാരാണ് ഒരു വശത്ത്.
മറുവശത്താവട്ട മദ്യം വിളമ്പുന്ന ബിവറേജസ് തന്നെ മദ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഒരു ജില്ലാ ആശുപത്രി തുടങ്ങാനുള്ള തയ്യാറെടുപ്പിലുണ്.
ഇതെല്ലാമാണെങ്കിലും കേരളത്തിലെ കുടിയന്മാര്‍ ഇടയ്‌ക്കെങ്കിലും ഒന്നു കുടിനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ്, പക്ഷേ...
https://www.facebook.com/Malayalivartha