ഇന്റര്‍നെറ്റില്‍ സ്വകാര്യത കണ്ടെത്തുന്നവര്‍ക്കും രക്ഷയില്ല, അശ്ലീല സൈറ്റുകള്‍ കാണുന്നവര്‍ ജാഗ്രത, സൈബര്‍ സെല്‍ പുറകിലുണ്ട്

കേരളത്തില്‍ ഇന്റര്‍നെറ്റിലൂടെ അശ്ലീല വെബ്‌സൈറ്റുകള്‍ കാണുന്നവര്‍ ജാഗ്രത, പ്രത്യേകിച്ചും ഇന്റര്‍നെറ്റ് കഫേകളില്‍ കൂടി കാണുന്നവര്‍. സംസഥാന പോലീസിലെ സൈബര്‍ സെല്‍ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യമായി അശ്ലീല സൈറ്റു കാണുന്നവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടു പോകുന്നത്. സംസ്ഥാന ഡിജിപി ഇതു സംബന്ധിച്ച നിര്‍ദ്ദേശം പോലീസ് കമ്മീഷണര്‍മാര്‍ക്കും ജില്ലാ പോലീസ് മേധാവികള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതിനെല്ലാം നേതൃത്വം നല്‍ക്കുന്നത് പ്രത്യേക സൈബര്‍ സെല്ലാണ്.
സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഇന്റര്‍നെറ്റ് കഫേകള്‍ കേന്ദ്രീകരിച്ചു അടുത്തിടെ റെയ്‌ഡ് നടത്തിയിരുന്നു. സംസ്ഥാനത്ത് 654 അശ്ലീല സൈറ്റുകള്‍ നിരവധിപേര്‍ തുടര്‍ച്ചയായി കണുന്നുണ്ടെന്നാണ് പറയുന്നത്. ഇനി ഈ സൈറ്റുകള്‍ കാണുന്നവര്‍ക്കെതിരെ കുറ്റകൃത്യ നിയമ പ്രകാരം കേസെടുക്കും. എന്നാല്‍ ഇത്തരം സൈറ്റുകള്‍ കാണുന്നവരുടെ എണ്ണം വളരെ കൂടുതലായതിനാല്‍ ആദ്യ പടിയായി ഇന്റര്‍നെറ്റ് കഫേയ്‌ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് പറയുന്നത്.
ഇന്റര്‍നെറ്റ് കഫേകളില്‍ എല്ലാ പ്രായക്കാരും അശ്ലീല സൈറ്റുകള്‍ കാണുന്നെങ്കിലും കൗമാരക്കാരുടെ എണ്ണം വളരെ കൂടുതലാണ്. പല കുട്ടികളും പഠനത്തിന്റെ ഭാഗമായാണ് കഫേകളിലെത്തുന്നത്. ഇതില്‍ പെണ്‍കുട്ടികളും കുറവല്ലന്നാണ് കണ്ടെത്തല്‍. വീടുകളില്‍ നിന്നും കഫേകളില്‍ നിന്നും അശ്ലീല വീഡിയോ മൊബൈല്‍ ഫോണിലാക്കി വ്യാപിപ്പിക്കുന്നവരും കുറവല്ലെന്നാണ് പറയുന്നത്.
എന്നാല്‍ 654 സൈറ്റുകള്‍ മാത്രമല്ല ലക്ഷക്കണക്കിനു അശ്ലീല സൈറ്റുകള്‍ ഉണ്ടെന്നാണ് ഐടി വിദഗ്‌ദര്‍ പറയുന്നത്. പ്രായഭേദമന്യേ ലക്ഷക്കണക്കിന് ആളുകള്‍ ഇതൊക്കെ കാണുന്നുമുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനേക്കാള്‍ നല്ലത് സെര്‍വര്‍ കേന്ദ്രീകരിച്ചുള്ള നടപടിയായിരിക്കും നല്ലതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha