ചെന്നിത്തലയ്‌ക്കെതിരെ എ ഗ്രൂപ്പും പരസ്യമായി രംഗത്ത്, കേസ് മുക്കിയെന്ന് ആരോപണം

എ ഗ്രൂപ്പിനെതിരെ പരസ്യമായി രംഗത്തെത്തുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ എ ഗ്രൂപ്പും പരസ്യമായി രംഗത്ത്. സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും നീങ്ങുന്ന രമേശ് ചെന്നിത്തലയുടെ ഇമെജ് ഇല്ലാതാക്കാനുള്ള ശ്രമം ഞായറാഴ്ച്ച തിരുവനന്തപുരം കേന്ദ്രീകരിച്ച് ആരംഭിച്ചു. ഇതിന്റെ ഭാഗമാണ് കണ്‍സ്യൂമര്‍ഫെഡ് എംഡി, ഡോ.റിജി ജി നായരും ജനറല്‍ മാനേജര്‍ ജയകുമാറും ഉള്‍പ്പെടെ അഴിമതി ആഭ്യന്തര വകുപ്പ് മുക്കിയെന്ന പേരില്‍ ദൃശൃമാധ്യമങ്ങള്‍ ഞായറാഴ്ച്ച നല്‍കിയ തലക്കെട്ട് വാര്‍ത്ത.
രമേശ്് ചെന്നിത്തലയുടെ വിശ്വസ്തനാണ് കൊല്ലത്തെ പ്രമുഖ കുടുംബത്തിലെ അംഗമായ ഡോ. റിജി ജി നായര്‍. അദ്ദേഹം ജലവിഭവവകുപ്പില്‍ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ഇടത് സര്‍ക്കാരാണ് റിജിയെ കണ്‍സ്യൂമര്‍ഫെഡ് എംഡിയായി ഡപ്യൂട്ടേഷനില്‍ സ്വീകരിച്ചത്. 2003ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള സ്ഥാനമാനങ്ങള്‍ക്ക് റിജി ശ്രമിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല.
2011ല്‍ ഉമ്മന്‍ ചാണ്ടി അധികാരത്തിലെത്തിയിട്ടും റിജിയെ നീക്കിയില്ല.നാലുകാലില്‍ വീഴാന്‍ അറിയാം എന്നത് തന്നെയാണ് കാരണം. കണ്‍സ്യൂമര്‍ഫെഡില്‍ മേധാവിയായ റിജി സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണനെ കൈയിലെടുത്തു. ത്രിവേണി ന്യായവില മാര്‍ക്കറ്റ് നിയമനങ്ങളില്‍ രാഷ്ട്രീയക്കാരുടെ ഇഷ്ടക്കാരെ എല്ലാം തിരുകി കയറ്റി. ഇതിനിടെ കോടികള്‍ വെട്ടി കൊണ്ടുപോവുകയും ചെയ്തു. സിഎന്‍ ബാലകൃഷ്ണന്‍ രമേശ് ചെന്നിത്തലയുടെ സ്വന്തം ആളാണ്. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ കണ്‍സ്യൂമര്‍ഫെഡില്‍ വിജിലന്‍സ് റെയ്ഡ് നടന്നു. ഐജി ശ്രീലേഖയാണ് ഓപ്പറേഷന്‍ അന്നപ്പൂര്‍ണ എന്ന പേരില്‍ റെയ്ഡ് നടത്തിയത്. കോടികളുടെ തിരിമറി കണ്ടെത്തിയ റിജിയെ സസ്‌പെന്റ് ചെയ്യണമെന്ന് അന്ന് വിജിലന്‍സ് മേധാവിയായിരുന്ന മഹേഷ് കുമാര്‍ സിംഗ്ല നിര്‍ദേശവും നല്‍കി.
എന്നാല്‍ ബാലകൃഷ്ണന്റെ വകുപ്പില്‍ തിരുവഞ്ചൂര്‍ നടത്തിയ റെയിഡിന് ഗ്രൂപ്പ് നിറം കൊടുക്കാനാണ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല ശ്രമിച്ചത്. രമേശ് ആഭ്യന്തര മന്ത്രിയായതോടെ വിജിലന്‍സ് റിപ്പോര്‍ട്ട് മുക്കി. റിജിയെ ജലവകുപ്പിലേക്ക് തിരിച്ചയച്ചു. പിജെ ജോസഫിനെ സ്വാധീനിച്ച് സൂപ്രണ്ടിംഗ് എഞ്ചിനിയറായി സ്ഥാനകയറ്റവും നല്‍കി. വിഎം സുധീരന്‍ ഇടപെട്ടാണ് റിജിയെ കണ്‍സ്യൂമര്‍ഫെണ്ടില്‍ നിന്നും പറഞ്ഞയച്ചത്. റിജിയുടെ ഇടപാടുകള്‍ തിരുവഞ്ചൂരിന് നന്നായി അറിയാം. റിജിയെ രക്ഷിക്കുന്നത് രമേശാണെന്നും അറിയാം. അത് കൊണ്ട് തന്നെ റിജിയെ പിടിച്ചാല്‍ രമേശ് വീഴുമെന്ന് കണക്ക് നോക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha