പാരപണിഞ്ഞ് കുഴിയില്‍ ചാടിയാല്‍ ; പുതുപുത്തന്‍ പേര് ബാബു

അന്യന് പാര പണിത് സ്വയം കുഴിയില്‍ ചാടുന്ന ആളുടെ പേരാണ് ബാബു. ബാബു എന്നാല്‍ കെ ബാബു നമ്മുടെ മദ്യ മന്ത്രി.
കെ എം മാണിയെ കുരുക്കിലിട്ടത് കെ ബാബുവാണ്. ബാറുകള്‍ തുറക്കാന്‍ തടസം നില്‍ക്കുന്നത് മാണിയുടെ വകുപ്പാണെന്ന് ആദ്യം പ്രചരിപ്പിച്ചതും കെ ബാബുവാണ്. കെ എം മാണിയുടെ നിയമവകുപ്പ് ബാര്‍ തുറക്കാനുള്ള തീരുമാനത്തിന് തടസ്സവാദം ഉന്നയിച്ചിരുന്നു. മാണിക്ക് സ്വന്തമായുള്ള രണ്ടു വകുപ്പുകളും ഉടക്ക് വകുപ്പുകളാണ്.
എന്നാല്‍ മാണിക്കെതിരായി ബാബു മെനഞ്ഞ കഥ ഇതൊന്നുമായിരുന്നില്ല. ബിജു രമേശ് ആദ്യകാലത്ത് മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളൊക്കെ കെ ബാബു പറഞ്ഞു കൊടുത്തതാണ്. അതേ സമയം ബിജുവിന്റെ കൈയ്യില്‍ നിന്നും കെ ബാബു ആവോളം വാങ്ങി കൂട്ടുകയും ചെയ്തു. എന്നിട്ടും ബാര്‍ തുറന്നില്ലെന്നിടത്താണ് ബാബുവും ബിജുവും തമ്മില്‍ തെറ്റിയത്.
മാണിയെ കുടുക്കിയ ബാബു സ്വപ്നത്തില്‍ പോലും കരുതിയില്ല. താനും കുടുങ്ങുമെന്ന്. പഴയൊരു ചൊല്ലുണ്ട്. പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കുമെന്ന്. അതാണ് ഇപ്പോള്‍ സംഭവിച്ചത്. ദൈവം ബാബുവിനെ ചതിച്ചു.
ഇപ്പോള്‍ ബാബുവിന്റെ ഭാവി രമേശ് ചെന്നിത്തലയുടെ പോക്കറ്റിലാണ്. ചെന്നിത്തല വിചാരിച്ചാല്‍ ബാബുവിന്റെ മന്ത്രിപ്പണി മാത്രമല്ല എം എല്‍എ പണിയും പോകും. അടുത്ത തവണ തൃപ്പൂണിത്തുറയില്‍ നിന്നും പച്ചതൊടാനുമാവില്ല.
പണ്ട് പണ്ട് ദൈവം പിന്നെ പിന്നെയായിരുന്നു. ഇപ്പോള്‍ ഉടനെ ഉടനെയാണ്. താന്‍ നുണ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് പറഞ്ഞ് കെ ബാബു പരിഹാസ്യനാവുമ്പോള്‍ ദൈവം ഇതെല്ലാംകണ്ട് ചിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















