രഹസ്യമൊഴി നല്‍കാന്‍ ശ്രീധരന്‍നായരെ ഉപദേശിച്ചത് അന്വേഷസംഘത്തിലെ ഒരാള്‍

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന മൊഴി കോടതിയില്‍ നല്‍കാന്‍ ശ്രീധരന്‍ നായരെ സഹായിച്ചത് അന്വേഷണ സംഘത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥന്‍. പോലീസ് ചോദ്യം ചെയ്തപ്പോഴും പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് എഴുതി ചേര്‍ത്തത് വിവാദമായപ്പോഴും സമ്മര്‍ദ്ദം കാരണം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയിരുന്നില്ല.
ഒടുവില്‍ തങ്ങളോട് സത്യം പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കാന്‍ ഒരു ഉദ്യോഗസ്ഥന്‍ ശ്രീധരന്‍ നായര്‍ക്ക് ഉപദേശം നല്‍കുകയായിരുന്നു. ഇടതുപക്ഷവുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണിയാള്‍. സരിതാ നായരുടെ സാനിധ്യത്തിലാണ് താന്‍ മുഖ്യമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് താന്‍ 40 ലക്ഷം രൂപാ നല്‍കിയതെന്നും ശ്രീധരന്‍ നായര്‍ ഇന്നലെ രാത്രി ഒരു ചാനലിനോട് വ്യക്തമാക്കി. 2012 ജൂലായ് ഒന്‍പതിലെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു.
ശ്രീധരന്‍ നായര്‍ക്ക് ബ്ലാക്ക് മണി നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തനിക്ക് ഡി.ഡിയായോ അക്കൗണ്ട് ട്രാന്‍സ്ഫറായോ പണം നല്‍കണമെന്ന് ശ്രീധരന്‍ നായര്‍ പറഞ്ഞതോടെ അവര്‍ പ്രതിസന്ധിയിലായി. 22 ക്വാറി ലൈസന്‍സുള്ള തന്നെ കോണ്‍ഗ്രസുകാര്‍ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha