സോളാര്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ക്ക് വിവരം കൈമാറിയത് ഐഗ്രൂപ്പ് മന്ത്രി?: ഹൈക്കമാന്റിന് എ ഗ്രൂപ്പിന്റെ പരാതി

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവുടെ പങ്കിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ വാര്‍ത്ത പുറത്തു കൊണ്ടുവന്ന ചാനലിന് കൊടുത്തത് ഐ ഗ്രൂപ്പിലെ ഒരു മന്ത്രിയാണെന്ന് എ ഗ്രൂപ്പ് ആരോപണം. ഇതു സംബന്ധിച്ച് അവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയതായി അറിയുന്നു. കോഴിക്കോട്ടെ ഒരു വ്യവസായിയുടെ വീട്ടില്‍ വച്ചാണ് വിവരങ്ങളും രേഖകളും കൈമാറിയതെന്നറിയുന്നു. വിവാദവുമായി ബന്ധപ്പെട്ട് ഈ മന്ത്രിക്കെതിരെയും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമം കൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. പല ചാനലുകള്‍ക്കും സോളാര്‍ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെങ്കിലും ജോപ്പനുമായുള്ള ബന്ധം കാരണം ആരും സംപ്രേക്ഷണം ചെയ്‌തിരുന്നില്ല. എന്നാല്‍ ഒരാഴ്‌ചയ്‌ക്ക് ശേഷം പ്രമുഖ ചാനല്‍ വാര്‍ത്ത പുറത്തുവിടുകയായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പ്രധാനിയാണ് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജീവനക്കാരുടെ രണ്ട് ഗ്രൂപ്പുണ്ടെന്നും ഇതില്‍ ഒരു ഗ്രൂപ്പിന്റെ തലവന്‍ ജോപ്പനെ കുടുക്കാനാണ് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും വിവരങ്ങള്‍ നല്‍കിയത് ഇയാള്‍ തന്നെയാണെന്നും അവര്‍ ആരോപിക്കുന്നു. സര്‍ക്കാരിനു പുറമേ പാര്‍ട്ടിയും ജനങ്ങളുടെ മുന്നില്‍ നാറിയെന്നും കോണ്‍ഗ്രസുകാരനാണെന്ന് പുറത്ത് പറയാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. സോളാര്‍ വിഷയത്തില്‍ തങ്ങള്‍ക്ക് തൃപ്‌തികരമായ മറുപടി മുഖ്യമന്ത്രി ഇതുവരെ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha