ഫിറോസിന്റെ നിയമനത്തിലും സരിത ഇടപെട്ടു

തട്ടിപ്പുകള്‍ക്ക് സഹായിച്ച പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ ഫിറോസിന്റെ നിയമനത്തിലും സരിത എസ്.നായര്‍ ഇടപെട്ടു. ഐ.എ.എസ് പോലുമില്ലത്ത ഫിറോസിനെ ഡയറക്ടറാക്കിയപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 2009ല്‍ എ.ഡി.ബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പട്ടം സ്വദേശിയായ വ്യവസായിയില്‍ നിന്ന് നാല്‍പ്പത് ലക്ഷത്തോളം രൂപ ഫിറോസും സരിതയും ബുജുരാധാകൃഷ്‌ണനും തട്ടിയെടുത്തിരുന്നു. ആ കേസില്‍ ഒളിവിലായിരുന്ന ഫിറോസ് ഇന്നലെയാണ് കീഴടങ്ങിയത്. സഹായിയാ ഫിറോസ് സര്‍ക്കാരിന്റെ ഉന്നത സ്ഥാനത്തിരിക്കുന്നത് പലകാര്യങ്ങള്‍ക്കും സഹായകമാകുമെന്ന് സരിതയ്‌ക്ക് അറിയാമായിരുന്നു. അതിനാല്‍ മന്ത്രിമാരുമായുള്ള ബന്ധം ഉപയോഗിച്ച് ഫിറോസിനെ ഡയറക്ടറാക്കാന്‍ സഹായിച്ചു.
തട്ടിപ്പുകാരനായ ഫിറോസിനെ എല്‍.ഡി.എഫ് സര്‍ക്കാരും സഹിയിച്ചിട്ടുണ്ട്. അവരുടെ കാലത്ത് പി.ആര്‍.ഡി ഇലക്‌ട്രേണിക്‌സ് വിഭാഗത്തിന്റെ തലവനായിരുന്നു അദ്ദേഹം. ഇങ്ങിനെ ഒരു തസ്‌തിക പ്രത്യേകം സൃഷ്ടിക്കുകയായിരുന്നു. അതേസമയം അഴിമതിക്കാരും തട്ടിപ്പുകാരുമായ ചില ഉദ്യോഗസ്ഥരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് വ്യപക ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ളവരുമായി വിദേശത്ത് വച്ച് സംസാരിച്ചതിന് എന്‍.ഐ.എ ചോദ്യം ചെയ്‌ത ഐ.ജി ടോമിന്‍ തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് തിരിച്ചെടുത്തത് ഉമ്മന്‍ചാണ്ടി ഇടപെട്ടായിരുന്നു.
https://www.facebook.com/Malayalivartha