സരിത ഉന്നതരുടെ പേര് വെളിപ്പെടുത്തുന്നത് സര്‍ക്കാരിനെ രക്ഷിക്കാന്‍

സോളാര്‍ തട്ടിപ്പില്‍ പണം കൈപ്പറ്റിയ ഉന്നതരുടെ പേര് സരിത ഇന്ന് കൊച്ചി കോടതിയില്‍ വെളിപ്പെടുത്തുന്നത് കേസിന്റെ ശ്രദ്ധതിരിച്ച് സര്‍ക്കാരിനെ രക്ഷിക്കാന്‍. മമ്മൂട്ടി ഉള്‍പ്പെടെയുള്ള ചില സിനിമാ താരങ്ങളുടെ പേര് പുറത്ത് വന്നത് ഇതിന്റെ ഭാഗമായാണ്. സിനിമാ, വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകളിലുള്ളവരുടെ പേരുകളാണ് സരിതയുടെ ലിസ്റ്റില്‍ ഉള്ളതെന്നറിയുന്നു. പ്രതിപക്ഷത്തെ ചില നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയും പേരുകള്‍ പട്ടികയിലുണ്ട്. അതേസമയം പേരുകള്‍ വെളിപ്പെടുത്തി ബ്‌ളാക്ക്‌മെയില്‍ ചെയ്യാനാണെന്നും ആരോപണമുണ്ട്.
അതേസമയം സരിതയ്‌ക്ക് വധ ഭീഷണിയുണ്ടെന്ന് അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്‌ണന്‍ അറിയിച്ചു. കോടതിയിലും മറ്റും ഹാജരാക്കുമ്പോള്‍ സരിതയെ വധിക്കാനാണ് ചിലര്‍ പദ്ധതിയിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേസിലെ ഉന്നതരെല്ലാം രക്ഷപ്പെടുമെന്നും അയാള്‍ പറഞ്ഞു. സരിത, ബിജു, ജോപ്പന്‍ എന്നിവരില്‍ മാത്രം അന്വേഷണം ഒതുങ്ങുന്ന സാഹചര്യത്തിലാണ് വെളിപ്പെടുത്തലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ അഭിഭാഷകനുമായി പത്ത് മിനിട്ട് സംസാരിക്കാന്‍ സരിതയ്‌ക്ക് സമയം ലഭിക്കും. അപ്പോഴാണ് പേരുകള്‍ പറയാമെന്ന് തീരുമാനിച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍.
https://www.facebook.com/Malayalivartha