വിവാദ ഫോട്ടോ ഷൂട്ട് കഴിഞ്ഞതോടെ ബന്ധുക്കള്‍ ആര്യയെ തഴഞ്ഞു

ബഡായി ബംഗ്ലാവ് ഫെയിം ആര്യയുടെ ഫോട്ടോ ഷൂട്ട് കഴിഞ്ഞതോടെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു. സെക്‌സിയായ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ലീക്കായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പണത്തിനും പ്രശസ്തിക്കും വേണ്ടി ആര്യ ഇതൊക്കെ ചെയ്‌തെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ആങ്കറിംഗും സിനിമയും ചെയ്യുന്നതിന് മുമ്പേ താന്‍ മോഡലിംഗ് തുടങ്ങിയതാണെന്ന് ആര്യ വ്യക്തമാക്കി. വളരെ ക്രൂരമായ ആക്ഷേപങ്ങളാണ് തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നതെന്ന് ആര്യ പറഞ്ഞു.
താന്‍ വിവാഹിതയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമാണ്. കരിയറിലെ എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത് ഭര്‍ത്താവിനോട് ആലോചിച്ചാണ് ചെയ്യുന്നത്. മോഡലാണെന്ന് അറിഞ്ഞാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഭര്‍ത്താവിന് കംഫര്‍ട്ടബിളായ തീരുമാനങ്ങളെ എടുക്കാറുള്ളൂ. ബാംഗ്ലൂരില്‍ എഞ്ചിനിയറായ ഭര്‍ത്താവിനോട് ചോദിച്ച ശേഷമാണ് ഫോട്ടോ ഷൂട്ട് ചെയ്തത്. ഷൂട്ട് സമയത്ത് അദ്ദേഹവും ഉണ്ടായിരുന്നെന്ന് ആര്യ വ്യക്തമാക്കി. താന്‍ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കാത്ത അവസ്ഥയാണ്. അതിനാല്‍ ആരെയും ബോധ്യപ്പെടുത്താനില്ല.
ഇതിന് മുമ്പും ഫോട്ടോ ഷൂട്ട് നടത്തിയിട്ടുണ്ടെന്ന് ആര്യ പറഞ്ഞു. അഞ്ച് വര്‍ഷത്തിലേറെയായി മോഡലിംഗ് തുടങ്ങിയിട്ട്. അന്നും ഇതുപോലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ട്. അന്നൊന്നും വിവാദമായിട്ടില്ല. കാരണം താന്‍ ബഡായി ബംഗ്ലാവിലൂടെ പ്രശസ്തിയായതെന്ന് ആര്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha