നിറപറയെ തൊട്ടപ്പോള്‍ പലര്‍ക്കും നൊന്തു… ടി.വി. അനുപമ തെറിക്കും; പുതിയ നിയമനം കളക്ടറായി

ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ടി.വി അനുപമയ്ക്ക് പകരം ലാവണം ഒരുക്കാന്‍ തിരക്കിട്ട നീക്കം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വിഎസ് ശിവകുമാര്‍ ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ ഗ്രൂപ്പുകാരനായ റവന്യൂ മന്ത്രി അടൂര്‍ പ്രകാശുമായി രഹസ്യ ചര്‍ച്ച നടത്തി. അനുപമയെ ജില്ലാ കളക്ടറാക്കാനാണ് സര്‍ക്കാര്‍ നീക്കം.
നിറപറ മസാലകളെ പിടിച്ചതാണ് അനുപമ കുഴപ്പത്തിലായത്. നിറപറയുടെ വിവിധ മസാലക്കൂട്ടുകള്‍ മായം കലര്‍ന്നതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇത്രയും കാലം തീര്‍ത്തും അവഗണിക്കപ്പെട്ട് കിടന്ന ഭക്ഷ്യസുരക്ഷാവകുപ്പ് അനുപമയുടെ വരവോടെയാണ് ഊര്‍ജസ്വലമായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള വിഷ പച്ചക്കറികള്‍ പിടികൂടാന്‍ അനുപമ തീരുമാനിച്ചതോടെയാണ് സര്‍ക്കാരിനും വകുപ്പു മന്ത്രിക്കും അവരോട് അനിഷ്ടം തോന്നി തുടങ്ങിയത്. ഒടുവില്‍ സര്‍ക്കാര്‍ പറയുന്നതു കേട്ട് പരിശോധനയുടെ അളവ് കുറച്ചു. എന്നാല്‍ ഭക്ഷ്യമേഖലയിലെ കുത്തകയായ നിറപറയെ അനുപമ പിടികൂടുമെന്ന് സര്‍ക്കാര്‍ സ്വപ്‌നേപി കരുതിയില്ല. മധ്യതിരുവിതാംകൂറില്‍ അതിശക്തമായ പിന്‍ബലമുള്ള ഗ്രൂപ്പാണ് നിറപറ. അവര്‍ക്ക് ആലോചിക്കാന്‍ പോലുമാകാത്ത സംഭവവികാസങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
മസാലകള്‍ നിരോധിക്കപ്പെട്ടതോടെ നിറപറ മുതലാളി തിരുവനന്തപുരത്തെത്തി ചരടുവലികള്‍ കര്‍ക്കശമാക്കി. ഇലക്ഷന്‍ വന്നാലും മാര്‍ച്ച് വന്നാലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് നിറപറയെ പോലുള്ള മുതലാളിമാരാണ്. സംഭാവനകള്‍ വാങ്ങി പോക്കറ്റ് വീര്‍പ്പിച്ചശേഷം പീഡിപ്പിക്കുന്നതിലാണ് ഇവര്‍ക്ക് വേദന. ബാറില്‍ സംഭാവന വാങ്ങി മുഖം പോയ സര്‍ക്കാരിന് ഇനി ഒരു മുതലാളിയേയും പിണക്കാന്‍ താത്പര്യമില്ല.
സംസ്ഥാനത്തെ ഒരു മന്ത്രിയുമായി നിറപറയ്ക്ക് അടുത്ത ബന്ധമുണ്ട്. എന്നാല്‍ ഐ ഗ്രൂപ്പുകാനായ മന്ത്രിക്ക് ഭരണത്തില്‍ വേണ്ടത്ര പിടിപാടില്ല.
അനുപമയുടെ നടപടികളില്‍ നേരിട്ട് ഇടപെടാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല. കാരണം അത്തരമൊരു ഇടപെടല്‍ ഉണ്ടായാല്‍ തങ്ങള്‍ അപ്രിയരാകുമെന്നാണ് സര്‍ക്കാരിന്റെ ധാരണ. അതിനു പകരം ആലോചിക്കുന്നത് മികച്ച തസ്തികയിലേക്ക് സ്ഥലം മാറ്റപ്പെടുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും പരാതിയുണ്ടാവില്ല. ഇല്ലെങ്കില്‍ അജിതാ ബീഗത്തെ പോലെ ഫെയ്‌സ്ബുക്ക് പോസ്റ്റിംഗുകള്‍ നടത്തി സര്‍ക്കാരിന്റെ മുഖം വികൃതമാക്കും. അതിനാല്‍ മികച്ച പോസ്റ്റിംഗുകള്‍ ആഗ്രഹിക്കുന്ന ഐഎഎസുകാരുണ്ടെങ്കില്‍ വരിക അനുപമയുടെ വഴിയിലേക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha