പിടിവലിയില്‍ എല്ലാവരും മുമ്പില്‍... മുന്‍ ജഡ്ജിമാര്‍ റോഡിലിറങ്ങി തസ്തികകള്‍ക്കായി ചരടുവലിക്കുന്നു

സംസ്ഥാനത്ത് നിലവിലുള്ള ലോകായുക്ത, മനുഷ്യാവകാശ കമ്മീഷന്‍ ഒഴിവുകളില്‍ വിഎസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്ന മുന്‍ഹൈക്കോടതി ജഡ്ജി പിടി മുറുക്കുന്നു. ഉപലോകായുക്തയായില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാകണമെന്നാണ് മുന്‍ ജഡ്ജിയുടെ ആവശ്യം. ഇതിനു വേണ്ടി അദ്ദേഹം വിഎസിനെ ഉപേക്ഷിച്ച് ഉമ്മന്‍ചാണ്ടിയെ ചാക്കിട്ടു പിടിക്കാന്‍ ശ്രമങ്ങളാരംഭിച്ചു കഴിഞ്ഞു.
ജില്ലാ ജഡ്ജിയായിരിക്കെ വിഎസ് സര്‍ക്കാരിന്റെ കാലത്ത് നിയമവകുപ്പു സെക്രട്ടറിയായിരുന്നു അദ്ദേഹം. അച്യുതാനന്ദന്റെ ജില്ലാക്കാരനുമാണ് . വെള്ളാപ്പള്ളി നടേശന്റെ നോമിനിയായിട്ടാണ് ജഡ്ജി നിയമസെക്രട്ടറിയായത്. അച്യുതാനന്ദനും അദ്ദേഹത്തിന്റെ സര്‍ക്കാരും അമ്പിളി അമ്മാവനെ പിടിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടാലും നേടിക്കൊടുക്കുന്ന ആളായിരുന്നു മഹാനുഭാവന്‍. വിഎസിന്റെ ആവശ്യപ്രകാരം പിണറായി ഉള്‍പ്പെടെയുള്ള സിപിഎം ഔദ്യോഗികപക്ഷ നേതാക്കളെ നന്നായി ഉപഗ്രവിച്ചിട്ടുമുണ്ട് ജഡ്ജി. ലാവ്‌ലിന്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ പിണറായിക്കെതിരെ നിലപാടെടുക്കാന്‍ അച്യുതാനന്ദന് ആവശ്യാനുസരണം ഉപദേശം നല്‍കിയതും മഹാനുഭാവനാണ്. അച്യുതാനന്ദന്‍ തുമ്മിയാല്‍ തൂവാല കൊടുക്കുന്ന പ്രകൃതക്കാരനുമാണ് മഹാനുഭാവന്‍. അതിന്റെ പ്രതിഫലം അദ്ദേഹത്തിന് ലഭിച്ചു. അച്യുതാനന്ദന്റെയും ദല്ലാള്‍ നന്ദകുമാറിന്റേയും നോമിനിയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി.
ഇത്തരം മഹാനുഭാവന്‍മാര്‍ക്ക് സര്‍ക്കാര്‍ മാറുന്നതൊന്നും ഒരു തടസമേയല്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ വെള്ളാപ്പള്ളിയെ ഉപയോഗിച്ച് അദ്ദേഹത്തെ വളച്ചെടുത്തു. ഉപലോകായുക്ത ജസ്റ്റിസ് കെ കെദിനേശന്‍ വിരമിച്ച ഒഴിവില്‍ നിയമനം വേണമെന്നതാണ് ആവശ്യം. അതു കിട്ടിയില്ലെങ്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ആര്‍ നടരാജന്‍ വിരമിച്ച ഒഴിവില്‍ നിയമനം വേണം. മനുഷ്യാവകാശ കമ്മീഷന്‍ നടക്കാനിടയില്ല കാരണം ഉമ്മന്‍ചാണ്ടിയുടെ ഒരു വിശ്വസ്തന്‍ അതിനായി പിടിമുറുക്കി കഴിഞ്ഞു. ഉപലോകായുക്തയാവാന്‍ ജസ്റ്റിസ് എകെ ബഷീറും ഉടുപ്പിട്ട് കഴിഞ്ഞു. ലീഗിന്റെ നോമിനിയാണ് അദ്ദേഹം.
വിരമിച്ച ജഡ്ജിമാര്‍ക്ക് പിന്നീട് നിയമനം നല്‍കരുതെന്ന് പിസി ജോര്‍ജ് പണ്ട് ആവശ്യപ്പെട്ടത് ഇപ്പോഴും പ്രസക്തം തന്നെ. കാരണം സര്‍ക്കാരിന് വഴങ്ങുന്ന ജഡ്ജിയാണെങ്കില്‍ അവരുടെ ഉത്തരവിന് എന്താണു വില?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























