പിസി തോമസും പിസി ജോര്‍ജും ബിജെപിയിലേക്ക്

യുഡിഎഫില്‍ നിന്നും ഒഴിവാക്കുന്ന പി.സി. തോമസും ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് . പിസി ജോര്‍ജ് കേരള കോണ്‍ഗ്രസില്‍ നിന്നും വൈകാതെ പുറത്താകും. പി.സി. തോമസും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നാഥനില്ലാകളരിയാണ്. പിസി തോമസും നേരത്തെ ബിജെപിയുടെ ഘടകകക്ഷിയായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ നിയമസഹമന്ത്രിയുമായിരുന്നു.
പിസി ജോര്‍ജിനെ പൂഞ്ഞാറിലും പിസി തോമസിനെ കാഞ്ഞിരപ്പള്ളിയിലും മത്സരിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. മധ്യതിരുവിതാംകൂറില്‍ നിന്നും ഒരു സീറ്റെങ്കിലും പിടിക്കാനായാല്‍ വലിയ നേട്ടമാണെന്നാണ് ബിജെപിയുടെ മനസിലിരുപ്പ്. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ അറയ്ക്കല്‍ പിസി തോമസിന്റെ പോക്കറ്റിലാണ്. വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നപ്പോള്‍ കാഞ്ഞിരപ്പള്ളി ബിഷപ്പിന് പി.സി തോമസ് കേന്ദ്രത്തില്‍ ചില സ്ഥാന മാനങ്ങള്‍ നല്‍കിയിരുന്നു.
പി.സി. തോമസിനേയും പിസി ജോര്‍ജിനേയും പാര്‍ട്ടിയിലെടുത്താല്‍ മധ്യ തിരുവിതാം കൂറിലെ ക്രൈസ്തവര്‍ക്കിടയില്‍ പിടിമുറുക്കാമെന്നാണ് ബിജെപി കരുതുന്നത്, അല്‍ഫോണ്‍സ് കണ്ണന്താനമാണ് ആശയം മുന്നോട്ട് വച്ചത്. കാഞ്ഞിരപ്പള്ളിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി അല്‍ഫോണ്‍സിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറല്ല. രാജ്യസഭയില്‍ എം പിയാവാനാണ് അല്‍ഫോണ്‍സിന്റെ താത്പര്യം. കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് ജയിക്കാനുള്ള സാധ്യത വിരളമാണ്.
പിസി ജോര്‍ജ് ബിജെപിയില്‍ മത്സരിച്ചാല്‍ പൂഞ്ഞാര്‍ ഉറപ്പാണെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍. ജോര്‍ജിന് ഹിന്ദു- ഇസ്ലാം ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണയുണ്ട്. ജോര്‍ജിനുള്ള മതേതരമുഖം മുതലെടുക്കാനാണ് ശ്രമം, അഴിമതി വിരുദ്ധ കാഴ്ചപ്പാട് തങ്ങളെ സഹായിക്കുമെന്നും ബിജെപി കരുതുന്നു. എന്നാല്‍ ജോര്‍ജിനേയും തോമസിനേയും ബിജെപി ഘടകകക്ഷിയാക്കില്ല. ഇരുവരും ചന്ദനം തൊട്ടു വന്ന് ബിജെപിക്കാരാവണം. അധികാരം പോകുമ്പോള്‍ പാര്‍ട്ടി വിടാമെന്ന ചിന്ത അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് ഈ തന്ത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha