കെകെ രമയെയും സിപിഎമ്മിലെത്തിക്കും, ആദ്യപടിയായി എ. സുരേഷ് പാര്‍ട്ടിയിലേക്ക്

വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെ്രകട്ടറി എ സുരേഷ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നു. ഗള്‍ഫിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സുരേഷ് തനിക്ക് പാര്‍ട്ടിയിലേക്ക് മടങ്ങാന്‍ താത്പര്യമുണ്ടെന്നു കാണിച്ച് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കത്തയച്ചു. സുരേഷിന് യച്ചൂരിയുമായുള്ളത് നല്ല ബന്ധമാണ്.
സുരേഷിനെ പാര്‍ട്ടിയിലേക്ക് തിരികെയെടുക്കണമെന്ന് വിഎസിനും താത്പര്യമുണ്ട്. അച്യുതാനന്ദന്റെ പിഎയായിരുന്ന എ സുരേഷിനേയും പ്രസ് സെക്രട്ടറിയായിരുന്ന പികെ ശശിധരനെയുമാണ് സിപിഎം പുറത്താക്കിയത്. പാര്‍ട്ടി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ ഔദ്യോഗിക പക്ഷത്തിന്റെ താത്പര്യപ്രകാരം വാര്‍ത്തകള്‍ ചോര്‍ന്നപ്പോള്‍ ആര്‍ക്കെതിരെയും നടപടിയുണ്ടായില്ല.
എ സുരേഷിനേയും പികെ ശശിധരനെയും തിരിച്ചെടുക്കാനാണ് സാധ്യത. സീതാറാം യച്ചൂരിക്ക് ഇരുവരുമായുള്ള അടുപ്പമാണ് പ്രധാന കാരണം. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയതിന്റെ പേരില്‍ നടപടിയെടുത്തു തുടങ്ങിയാല്‍ പലര്‍ക്കുമെതിരെ നടപടി വേണ്ടി വരുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം.
സീതാറാം യച്ചൂരിയെ സംബന്ധിച്ചിടത്തോളം വിഎസാണ് പ്രിയങ്കരന്‍. വിഎസിനെ മുന്നില്‍ നിര്‍ത്തിയാല്‍ മാത്രം തെരഞ്ഞെടുപ്പുകള്‍ കരകയറാനാകുമെന്നാണ് യച്ചൂരിയുടെ വിശ്വാസം. വിഎസുമായി യാതൊരു പ്രകോപനത്തിനും പോകരുതെന്ന് അദ്ദേഹം കോടിയേരിക്കും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. പിണറായിയോട് യച്ചൂരിക്ക് താത്പര്യമേയില്ല. താന്‍ ജനറല്‍സെക്രട്ടറിയാകുന്നത് തടയാന്‍ പിണറായി ശ്രമിച്ചെന്നാണ് യച്ചൂരിയുടെ വിശ്വാസം. പിണറായിയുടെ നേതൃത്വത്തില്‍ എസ് രാമചന്ദ്രന്‍ പിള്ളയെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ശ്രമം നടന്നിരുന്നു.
പാര്‍ട്ടി വിട്ട വിഎസ് അനുകൂലികളെ പാര്‍ട്ടിയിലേക്ക് മടക്കികൊണ്ടു വരാനാണ് യച്ചൂരിയുടെ ശ്രമം. വേണമെങ്കില്‍ കെകെരമയെയും പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കും. അച്യുതാനന്ദന്‍ സംസാരിക്കുന്ന ഭാഷയാണ് കേരളത്തിലെ സാധാരണക്കാര്‍ സംസാരിക്കുന്നതെന്നത് യച്ചൂരി ഉറച്ചു വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha