വി മുരളീധരനെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്ന് സംസ്ഥാന നേതാക്കള്‍ അമിത് ഷായോട് ആവശ്യപ്പെട്ടു

ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യം സംസ്ഥാന നേതാക്കള്‍ അമിത്ഷായ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചു. നരേന്ദ്രമോഡിയുമായി അടുപ്പം പുലര്‍ത്തുന്നു എന്ന പേരില്‍ മുരളീധരന്‍ ബിജെപിയെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളി നടേശനെതിരെ മുരളീധരന്‍ നിലപാടെടുത്തത് സംബന്ധിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വെള്ളാപ്പള്ളി നടേശനുമായി സഖ്യം വേണ്ടെന്ന നിലപാടാണ് വി മുരളീധരനുള്ളത്. അതുകൊണ്ടു തന്നെ അമിത്ഷായും നടേശനുമായി നടത്തിയ രഹസ്യ ചര്‍ച്ച മുരളീധരനെ അറിയിച്ചതുമില്ല.
കേരള കോണ്‍ഗ്രസ് എയുമായി പ്രാദേശിക സഖ്യം ഉണ്ടാക്കണമെന്ന ആവശ്യവും മുരളീധരന്‍ തള്ളി. കെ എം മാണിയുമായി യോജിപ്പുവേണ്ടെന്നാണ് മുരളീയുടെ നിലപാട്. എന്നാല്‍ കെ എം മാണിയെ ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനാക്കിയത് നരേന്ദ്രമോഡിയാണ്. മാണിയുടെ ജീവചരിത്രം പ്രകാശിപ്പിക്കാന്‍ എറണാകുളത്ത് വന്നത് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റിലിയാണ്. ചടങ്ങില്‍ നിന്നും മുരളി വിട്ടു നിന്നപ്പോള്‍ ശ്രീധരന്‍പിള്ള സംബന്ധിച്ചു.
മുരളീധരന്‍ സിപിഎമ്മിനെ പോലെ ബിജെപിയെ നയിച്ചാല്‍ അത് അപകടത്തില്‍ ചാടുമെന്നാണ് ശ്രീധരന്‍ പിള്ള പക്ഷത്തിന്റെ ആരോപണം. അതിനുള്ള അടിയന്തിര ബിജെപിക്ക് കേരളത്തിലില്ല . സമാനചിന്താഗതിക്കാരെ അണിനിരത്തി മുന്നോട്ടു കൊണ്ടു പോയാല്‍ മാത്രമേ ബിജെപിക്ക് സംസ്ഥാനത്ത് ചുവടുറപ്പിക്കാന്‍ കഴിച്ചു. മുരളീധരന്‍ നിയമിച്ച ജില്ലാ പ്രസിഡന്റുമാര്‍ തന്നിഷ്ടം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ക്കാര്‍ക്കും ജനകീയാടിത്തറ ഇല്ലെന്നും ആരോപണം ഉയരുന്നു.
മുരളിയെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തെ മറ്റ് നേതാക്കളുടെ ആവശ്യം. ഇക്കാര്യം അതീവ ഗൗരവമായാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. സിപിഎമ്മില്‍ അച്യുതാനന്ദനെ പോലെയാണ് ബിജെപിയില്‍ മുരളീധരന്‍ എന്നാണ് ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha