സുകുമാരന്‍ നായര്‍ക്കെതിരെ പരസ്യമായി പട നയിക്കാന്‍ സുരേഷ് ഗോപി; സുകുമാരന്‍ നായര്‍ക്കെതിരെ ഗ്രൂപ്പുണ്ടാക്കാന്‍ ആഗോള നായര്‍മാരുമായി ബിജെപി

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പരസ്യമായി പട നയിക്കാന്‍ സുരേഷ് ഗോപി. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ആഗോള നായര്‍ സംഗമത്തില്‍ സുരേഷ്‌ഗോപി, ശശിതരൂര്‍, മേജര്‍രവി തുടങ്ങിയവര്‍ പങ്കെടുത്തത് സുകുമാരന്‍ നായര്‍ക്കെതിരെ നായര്‍ കൂട്ടായ്മ ഉണ്ടാക്കുന്നതിനു വേണ്ടി മാത്രമാണ്. അതേസമയം മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ കാല്‍തൊട്ട് വന്ദിച്ചതിലൂടെ സുരേഷ് ഗോപിക്ക് നരേന്ദ്രേമോഡി ജീവിച്ചിരിക്കുന്നിടത്തോളം ബിജെപിയില്‍ നിന്നും യാതൊന്നും ലഭിക്കില്ലെന്ന കാര്യവും ഉറപ്പായി. മന്നത്തു പത്മനാഭനെ തന്നെയാണ് ആഗോള നായര്‍ സമ്മേളനവും ലക്ഷ്യമിടുന്നത്. താനില്ലാതെ എന്തു ആഗോള നായര്‍ എന്ന സുകുമാരന്‍ നായരുടെ ചോദ്യത്തിന് സമ്മേളനം യാതൊരു വിലയും കല്പിക്കുന്നില്ല. അതേസമയം സുകുമാരന്‍ നായരോട് എതിര്‍പ്പുള്ള എല്ലാവരെയും അണിനിരത്തി ആഗോള നായര്‍ സമാജമുണ്ടാക്കാനുള്ള കഠിനയത്‌നത്തിലാണ് സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള നായന്‍മാര്‍. വെള്ളാപ്പള്ളിക്കെതിരെ അദ്ദേഹത്തിന്റെ വിരുദ്ധരെ അണി ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നത് പോലെയാണ് ഇതും.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ നായന്‍മാര്‍ക്കുള്ളില്‍ ഗ്രൂപ്പുണ്ടാക്കുന്നത് ബിജെപിയാണ്. സുകുമാരന്‍നായര്‍ ബിജെപി വിരോധിയാണ്. അമിത്ഷാ വെള്ളാപ്പള്ളിയെ കണ്ടത് അദ്ദേഹത്തിന് ദഹിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ ഭക്തനും വിശ്വസ്തനുമാണ് ജി. സുകുമാരന്‍ നായര്‍. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും എന്‍ എസ് എസ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് സാധ്യത. വെള്ളാപ്പള്ളിക്കു മുമ്പു തന്നെ സുകുമാരന്‍ നായരെ കളത്തിലിറക്കാനാണ് ബിജെപി ശ്രമിച്ചത്. എന്നാല്‍ സുകുമാരന്‍ നായര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളിയുമായി ചര്‍ച്ച നടത്തിയത്.
അതേസമയം എന്‍ എസ്എസ് ജനറല്‍ സെക്രട്ടറിയെ ചാക്കിടാന്‍ ബിജെപി ശ്രമം തുടരുകയാണ്. ചില കേന്ദ്ര പദ്ധതികള്‍ എന്‍ എസ് എസിനു നല്‍കാനാണ് നീക്കം. അതില്‍ സുകുമാരന്‍ നായര്‍ വീണില്ലെങ്കില്‍ സുകുമാര വിരുദ്ധരെയെല്ലാം അണിചേര്‍ത്ത് പുതിയ കുറു മുന്നണിക്ക് രൂപം നല്‍കും. മന്നത്തു പത്മനാഭന്റെ സ്മരണകള്‍ നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് മിഷനും ആഗോള നായര്‍ സമ്മേളനം രൂപം കൊടുത്തു.
ആഗോള നായര്‍ സമ്മേളനത്തില്‍ സംബന്ധിച്ചതിന്റെ പേരിലാണ് നേരത്തെ ഒ രാജഗോപാലിന് എന്‍എസ്എസ് അയിത്തം പ്രഖ്യാപിച്ചത്. നായര്‍സമൂദായംഗങ്ങളിലെ ബിജെപിക്കാരെ കൂട്ടു പിടിക്കുകയാണ് പുതിയ ദൗത്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha