ഇനി ഒരുമിച്ചില്ലെങ്കില്‍ കാര്യം തീരും വിജയാ.. ഇത്തവണയും പിണറായിയില്ല, വി എസ് പടനയിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പിണറായി വിജയനെ രംഗത്തിറക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. തദ്ദേശ തെരഞ്ഞടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വിഎസ് അച്യുതാനന്ദന്‍ നയിച്ചാല്‍ മതിയെന്നാണ് യച്ചൂരിയുടെ അഭിപ്രായം. പിണറായിയെ കവല പ്രസംഗങ്ങളില്‍ പോലും പങ്കെടുപ്പിക്കരുതെന്ന പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്താണ് തീരുമാനം. .
പിണറായി വിജയന്‍ അരുവിക്കരയില്‍ സജീവമായിരുന്നെങ്കിലും മണ്ഡലം കേന്ദ്രീകരിച്ച് ചരടുവലിക്കുന്നു എന്ന പ്രചരണം ശക്തമായിരുന്നു. കോടിയേരി ബാലകൃഷ്ണനും പ്രവര്‍ത്തകര്‍ക്കിടയില്‍ യാതൊരു മാറ്റും ഉണ്ടാക്കാനായില്ലത്രേ. ആരെല്ലാം വന്നാലും ക്ലീന്‍ ഇമേജ് വിഎസിനാണെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു.
വെള്ളാപ്പള്ളി നടേശനെതിരെ വിഎസിനെ രംഗത്തിറക്കിയത് കേന്ദ്ര നേതൃത്വം നേരിട്ടാണ്. കാരണം വിഎസിന്റെ ആരോപണങ്ങള്‍ മാത്രമാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കും വിഎസിനോടാണ് താത്പര്യം. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കാത്തിരിക്കുന്ന ബിജെപിയെ തകര്‍ക്കാന്‍ വിഎസിന് മാത്രമേ കഴിയുകയുള്ളൂവെന്ന് ഇടതുനേതൃത്വം വിശ്വസിക്കുന്നു. വെള്ളാപ്പള്ളിക്കെതിരെ ആവശ്യമെങ്കില്‍ കേസിനു പോകാനും വിഎസ് തയ്യാറായേക്കും.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി വിഎസ് രംഗത്തിറങ്ങും. സെക്രട്ടറിയേറ്റിനു മുമ്പില്‍ നിരാഹാരം അനുഷ്ഠിക്കാന്‍ പോലും വിഎസ് തയ്യാറായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ . അശരണരായ ജനവിഭാഗത്തിന് വിഎസ് ആശ്രയം എന്ന പ്രചരണത്തിനു വേണ്ടിയാണ് അദ്ദേഹം സര്‍ക്കാരിനെതിരെ നിരാഹാരം കിടക്കാന്‍ ആലോചിക്കുന്നത്.
ചുരുക്കത്തില്‍ സിപിഎം ഉയര്‍ത്തി കാണിക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരിക്കും വിഎസ് അച്യുതാനന്ദന്‍. പിണറായിക്ക് സീറ്റ് കിട്ടിയാല്‍ ഒരു മന്ത്രിയായി വിഎസിന് കീഴില്‍ ഒതുക്കേണ്ടി വരും. ഇനി ഒന്നിച്ചു നീങ്ങിയില്ലെങ്കില്‍ ഭിന്നിക്കാന്‍ പാര്‍ട്ടി കാണില്ലെന്ന് അണികള്‍ക്കും നേതൃത്വത്തിനും തിരിച്ചറിവ് വന്നിട്ടുണ്ട്. അതല്ലേ വലിയ കാര്യം. ചുവരില്ലാതെ എവിടെ ചിത്രം...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha