ആദ്യമൊന്ന് നേരെ നിക്കട്ടെ, പിന്നെ തദ്ദേശം അതും കഴിഞ്ഞ് പാര്‍ട്ടി; വെള്ളാപ്പള്ളിയുടെ പാര്‍ട്ടി തത്കാലമില്ല

താന്‍ കുഴിച്ച കുഴിയില്‍... എന്ന അവസ്ഥയിലാണ് വെള്ളാപ്പള്ളി. എങ്ങനെ നടന്നിരുന്ന ആളാ. ഇപ്പം കണ്ടകശനിയാണെന്ന് തോന്നുന്നു. തൊടുന്നിടത്തുനിന്നെല്ലാം തിരിച്ചടി സര്‍വ്വം പാരകളാണെന്നാണ് ടിയാന്റെ അടക്കം പറച്ചില്‍. മകനെ മന്ത്രിയാക്കുന്നത് തെറ്റാണോ. എല്ലാവര്‍ക്കുമാകാമെങ്കില്‍ തനിക്കുമാകാമെന്നേ ആ ്അച്ഛന്‍ കരുതിയുള്ളൂ. ഒരച്ഛന്റെ രോദനം ഈ വിവാദക്കാര്‍ക്ക് മനസ്സിലാകുമോ.
എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കണമെന്ന മോഹം തത്കാലം വെള്ളാപ്പള്ളി നടേശന്‍ ഉപേക്ഷിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ് എന്‍ഡിപിയോഗം നേരിട്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തൊട്ടു പിന്നാലെ വെള്ളാപ്പള്ളി ആരോപണങ്ങളില്‍ പെട്ടതിനെ തുടര്‍ന്നാണ് പിന്‍മാറ്റം. എന്‍എസ് എസിനെ പോലെ സമദൂരം പിന്തുടരാനായിരിക്കും നടേശന്‍ ശ്രമിക്കുക.
നാലു വശത്തും നിന്ന് കിട്ടിയ കൊട്ട് എങ്ങനെ നേരിടണമെന്ന് പോലുമറിയാതെ പ്രതിസന്ധിയിലാണ് വെള്ളാപ്പള്ളി. മകനെ മന്ത്രിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ മകന്‍ ജയിലിലാകുമെന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. മാത്രവുമല്ല വെള്ളാപ്പള്ളി നടേശനെതിരെ സമുദായത്തിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നു കഴിഞ്ഞു.
ബിജെപിക്ക് വെള്ളാപ്പള്ളിയെ കൊള്ളാനാവാത്ത അവസ്ഥയാണുള്ളത്. വിശാല ഹിന്ദു ഐക്യം എന്ന മുദ്രാവാക്യത്തിലൂന്നി നിന്നാണ് ബിജെപി ഇതു വരെ പ്രവര്‍ത്തിച്ചു വന്നത്. അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടേശന്റെ കടന്നു വരവിനോട് വലിയ താത്പര്യമില്ല. വി. മുരളീധരനെ ഒഴിവാക്കി ബിജെപി കേന്ദ്ര നേതൃത്വം വെള്ളാപ്പള്ളി നടേശനുമായി ചര്‍ച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിലവില്‍ സംഘപരിവാര്‍ മാത്രമാണ് വെള്ളാപ്പള്ളിയോട് ആഭിമുഖ്യം പുലര്‍ത്തുന്നത്. സംഘപരിവാറിനോട് താത്പര്യം പുലര്‍ത്തുന്ന ഒ. രാജഗോപാലിനെയും റ്റി.ജെ മോഹന്‍ദാസിനെയും പോലുള്ള നേതാക്കളും വെള്ളാപ്പള്ളിയുടെ കടന്നു വരവ് സ്വാഗതം ചെയ്യുന്നു.
എസ്എന്‍ഡിപിക്കുള്ളില്‍ തന്നെ നടേശനെതിരെ അസ്വാരസ്യം പുകയുന്നു. ശാശ്വതീകാനന്ദയുടെ മരണം മുന്‍നിര്‍ത്തി നടേശനെ സംഘടനയില്‍ നിന്നും പുറത്താക്കാനും ശ്രമങ്ങള്‍ തകൃതിയാണ്. കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ പോലും ഇപ്പോള്‍ വെള്ളാപ്പള്ളിക്കൊപ്പമില്ല. തങ്ങള്‍ ഒരു രാഷ്ട്രീയ കക്ഷിയോടും കൂട്ടുകൂടാനില്ലെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന തന്നെ ഇതിനുള്ള ഉദാഹരണമാണ്. ഒപ്പം നിന്നവരും നടന്നവരും ചേര്‍ന്ന് തന്നെ കാലുവാരിയെന്നും വെള്ളാപ്പള്ളി നടേശന്‍ വിശ്വസിക്കുന്നു. കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കി തത്കാലം അന്വേഷണത്തെ തടയാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. രാഷ്ട്രീയ പാര്‍ട്ടിയുമായി മുമ്പോട്ടു പോയാല്‍ അകത്താകുമെന്ന കാര്യമാണ് അദ്ദേഹത്തെ പേടിപ്പിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha