തല്‍ക്കാലം കണ്ണില്‍ പൊടിയിടും; വെള്ളാപ്പള്ളിക്കെതിരെ അന്വേഷണമില്ല

ശാശ്വതികാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെതിരെ ഒരു അന്വേഷണത്തിനും സര്‍ക്കാര്‍ തലത്തില്‍ സാധ്യതയില്ല ബിജു രമേശിന് പരാതിയുണ്ടെങ്കില്‍ എഴുതി കോടതി നല്‍കട്ടേ എന്നാണ് സര്‍ക്കാര്‍ നിലപാട്. രമേശ് ചെന്നിത്തലയുടെ നിലപാട് മറിച്ചാണെങ്കിലും വെള്ളാപ്പള്ളിക്ക് വേണ്ടി അതി ശക്തമായി നിലകൊള്ളുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. കെഎം മാണി, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ ഘടകകക്ഷിനേതാക്കളും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കൊപ്പമാണ്. ശാശ്വതീകാനന്ദ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഇപ്പോള്‍ നടത്തുന്ന ത്വരിത പരിശോധന വെറും കണ്ണില്‍ മണ്ണിടല്‍ മാത്രമാണ്.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പടിവാതുക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വെള്ളാപ്പള്ളിയെ ഒപ്പം നിര്‍ത്താനാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. വിവാദങ്ങള്‍ പൊട്ടി പുറപ്പെട്ടയുടന്‍ മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഫോണില്‍ സംസാരിച്ചിരുന്നു. പുതിയ തെളിവുകളുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് ആദ്യദിവസം പറഞ്ഞ ചെന്നിത്തലയോട് സര്‍ക്കാര്‍ നിലപാട് ഇതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ തുടര്‍ന്ന് ചെന്നിത്തല നിലപാട് മാറ്റുകയായിരുന്നു.
ബിജു രമേശിന്റെ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനോട് ഉമ്മന്‍ചാണ്ടിക്ക് താത്പര്യമില്ല. പുതിയആരോപണങ്ങള്‍ ഉയര്‍ന്നത് വെള്ളാപ്പള്ളി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ തീരുമാനിച്ചതിനു ശേഷമാണല്ലോ എന്നാണ് ഉമ്മന്‍ചാണ്ടി ചോദിക്കുന്നത്. ശാശ്വതീകാനന്ദയുടെ സഹോദരിയുടെ പരാതി കോടതി അന്വേഷിക്കട്ടെ എന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.
ഗോകുലം ഗോപാലനാണ് ബിജുരമേശിന്റെ നേതാവ്. ശ്രീനാരായണ ധര്‍മ്മ സംഘം പ്രസിഡന്റാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹം ഇതേവരെയും ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഉമ്മന്‍ചാണ്ടിയില്‍ പൂര്‍ണവിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. ബിജെപി നേതാക്കള്‍ അന്വേഷണം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി ബിജെപിയുമായി തെറ്റിപിരിഞ്ഞു.
സിപിഎമ്മുമായും വെള്ളാപ്പള്ളി തെറ്റി. അച്യുതാനന്ദന് പിറകെ പിണറായിയും രംഗത്തു വന്നതോടെയാണ് നേതാക്കള്‍ തമ്മില്‍ തെറ്റിയത്.
വിവാദത്തെ കുറിച്ച് പരസ്യ പ്രസ്താവനയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. ആലോചിച്ച് മറുപടി പറഞ്ഞാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. വിഎം സുധീരന്റെ അന്വേഷണാവശ്യങ്ങളൊന്നും പരിഗണിക്കാന്‍ പോലും ഉമ്മന്‍ചാണ്ടി തയ്യാറാവുകയില്ല. ഉമ്മന്‍ ചാണ്ടിക്ക് അടുത്ത ഭരണമാണ് ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha