ജനശക്തി വിഎസിന്റെ ഹൗസ് മാഗസിന്‍, നടപടിക്കായി ഔദ്യോഗികപക്ഷം

വിഎസ് അച്യുതാനന്ദനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഎം ഔദ്യോഗിക പക്ഷം വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിക്കും. ജനശക്തി ദൈ്വവാരികയിലെ വിവാദ അഭിമുഖത്തിനെതിരെയാണ് ഔദ്യോഗിക പക്ഷം കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് താന്‍ ഇത്തരത്തിലൊരു അഭിമുഖം നല്‍കിയിട്ടില്ലെന്ന പ്രസ്താവനയുമായി അച്യുതാനന്ദന്‍ രംഗത്തെത്തി.
ജനശക്തി വാരികയുടെ നടത്തിപ്പുകാര്‍ അച്യുതാനന്ദന്റെ വിശ്വസ്തരാണ്. അച്യുതാനന്ദന്റെ ഹൗസ് മാഗസിനാണ് ജനശക്തി. ദേശാഭിമാനിയുടെ ലേഖകനായിരുന്ന ജി ശക്തിധരനാണ് ജനശക്തിയുടെ പത്രാധിപര്‍. സിപിഎം ഔദ്യോഗിക പക്ഷത്തെ തകര്‍ക്കുക എന്നത് മാത്രമാണ് ജനശക്തിയുടെ ഉദ്ദേശലക്ഷ്യം. സിപിഎമ്മിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനെ വേണമെങ്കിലും ജനശക്തി കൂട്ടു പിടിക്കും. അച്യുതാനന്ദന്‍ ജനശക്തിക്ക് നല്‍കിയ അഭിമുഖത്തിന്റെ പൂര്‍ണഓഡിയോ ടേപ്പ് ജനശക്തി പ്രവര്‍ത്തകരുടെ കൈയിലുണ്ട്. അത് വാങ്ങിയെടുക്കാന്‍ സിപിഎം ഔദ്യോഗികപക്ഷം ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റുകള്‍ ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കിയെന്നാണ് അച്യുതാനന്ദന്‍ ജനശക്തിയോട് പറഞ്ഞത്.
നേരത്തെ എംഎ ബേബി ജനശക്തിക്ക് അഭിമുഖം നല്‍കിയിരുന്നു എന്നാല്‍ പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ നില്‍ക്കുന്നതായിരുന്നു അഭിമുഖം. അതിനാല്‍ വിശദീകരണം ചോദിച്ചെങ്കിലും ബേബിയെ നടപടിയില്‍ നിന്നും ഒഴിവാക്കി, ജനശക്തിക്ക് അച്യുതാനന്ദന്‍ നേരത്തെക്കാളും അഭിമുഖം നല്‍കിയിട്ടുണ്ട്. താന്‍ ആഗ്രഹിക്കുന്ന വിഷയം പുറത്തു വരാന്‍ അച്യുതാനന്ദന്‍ ഉപയോഗിക്കുന്ന മാധ്യമമാണ് ജനശക്തി. അച്യുതാനന്ദന്‍ തന്നെയാണ് പലപ്പോഴും രേഖകള്‍ നല്‍കി ജനശക്തിയില്‍ ഫീച്ചറുകള്‍ പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ ഇത്തവണ മാത്രം നേരിട്ട് നല്‍കിയ അഭിമുഖം വിവാദമായെന്നു മാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























