കോണ്‍ഗ്രസില്‍ സ്ഥിരമായി ഉടുപ്പൂരുന്നത് ആരൊക്കെ? ചെറിയാന്റെ മനസിലെന്താണ്?

മുന്‍ കോണ്‍ഗ്രസ് നേതാവും ഇടതു സൈദ്ധാന്തികനുമായ ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന വിരല്‍ചൂണ്ടുന്നത് ഒരു മഹിളാ കോണ്‍ഗ്രസ് നേതാവിനെയും സംസ്ഥാന മന്ത്രിസഭയിലെ പ്രധാന വകുപ്പ് കൈയാളുന്ന മന്ത്രിയെയുമാണെന്ന് സൂചന. മന്ത്രിയും നേതാവും തമ്മിലുള്ള ബന്ധം കോണ്‍ഗ്രസ് വൃത്തങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമാണ്. ഇതെല്ലാം ചെറിയാനറിയാം.
കേസു കൊടുക്കാന്‍ തന്നെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന ചെറിയാന്റെ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്ന ഭീഷണി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മനസിലാവും.നേരത്തെ ജനപ്രതിനിധി ആയിരുന്ന കോണ്‍ഗ്രസ് വനിതാ നേതാവിനെതിരെയും ഇത്തരത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു. കുറിപ്പ് പിന്‍വലിച്ച് മാപ്പു പറയണമെന്ന ബിന്ദുകൃഷ്ണയുടെ ആവശ്യം ചെറിയാന്‍ തള്ളുക മാത്രമല്ല വീണ്ടും വനിതകള്‍ക്കെതിരെ പ്രതികരിക്കുകയും ചെയ്തു.
കോണ്‍ഗ്രസില്‍ ഉടുപ്പിന് വലിയ പ്രസക്തിയില്ലെന്നാണ് ചെറിയാനുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സിപിഎമ്മിലെ ആദ്യകാല നേതാക്കളില്‍ പലര്‍ക്കും വഴിയിട്ട ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന എഴുത്തുകാരന്‍ സക്കറിയയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.അതിനിടെ ചെറിയാന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് സുധീരന്‍ അടക്കമുള്ള നേതാക്കള്‍ പറയുന്നത്. ചെറിയാന്‍ തുടര്‍ന്നും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നുണ്ടെങ്കില്‍ നോക്കാമെന്നാണ് കെപിസിസിയുടെ നിലപാട് . ചെറിയാന്റെ പ്രസ്താവന അച്യുതാനന്ദന്‍ തള്ളിയതിനെ കുറിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അച്യുതാനന്ദന്റെ പ്രസ്താവന മാതൃകാപരമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. രാഷ്ട്രീയത്തില്‍ പൊതുവെ സത്മാര്‍ഗ്ഗത്തിന്റെ സ്ഥാനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വനിതാ നേതാക്കള്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നു. സുധീരനെയും ആന്റണിയെയും ഉമ്മന്‍ചാണ്ടിയെയും പോലുള്ള ചുരുക്കം ചില നേതാക്കളൊഴികെ ബാക്കിയെല്ലാവരും കളങ്കിതര്‍ തന്നെയാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























