വി എസിനെ വെറുതെ വിടും
വി എസിനെതിരായ ഉപരോധത്തില്‍ നിന്നും സി പി ഐ എം. ഔദ്യോഗികപക്ഷം പിന്മാറുന്നു. വി എസും ഔദ്യോഗിക പക്ഷവും നല്കിയ പരാതികളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രകമ്മിറ്റി നിയോഗിച്ച പാര്‍ട്ടി കമ്മീഷന കേരളത്തില്‍ വരേണ്ടതില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ ഉള്ളിലിരിപ്പ്.
സന്തതസഹചാരികളായ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കിയശേഷം വി എസ് പൊതുവെ നിശ്ശബ്ദനാണ്. സോളാര്‍ വിഷയത്തില്‍ ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകളോട് വി എസ് യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാപ്പകല്‍ സമരത്തിലും സെക്രട്ടിയേറ്റ് ഉപരോധത്തിലും ഔദ്യോഗിക നേതൃത്വത്തിനൊപ്പം വി എസ് കൈയ്യും മെയ്യും മറന്ന് നിന്നു. ഇതു പിണറായി പക്ഷനേതാക്കള്‍ക്ക് ഉത്തേജനം പകര്‍ന്നിരുന്നു.
അധികാരത്തോട് അടുത്തു നില്ക്കാന് ആഗ്രഹിക്കുന്ന വി എസിനെ സംബന്ധിച്ചടത്തോളം പിണറായിയെക്കാളും വലുത് അധികാരം തന്നെയാണ്. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതോടെ പിണറായി വിരുദ്ധ സമരങ്ങളില്‍ നിന്ന് വി എസ് പിന്മാറുകയും ചെയ്തു. വി എസിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന നിലപാടില്‍ നിന്നും പിണറായിയും പിന്മാറി.
കോടിയേരിയുടെ നേതൃത്വത്തില്‍ സി പി എമ്മില്‍ രൂപം കൊണ്ടിരിക്കുന്ന പുതിയ ഗ്രൂപ്പ് വി എസിനെതിരായ നീക്കങ്ങളില്‍ നിന്നും പിണറായിയെ പിന്തിരിപ്പിച്ചിട്ടുണ്ട്. സ്വന്തം പാളയത്തില്‍ നിന്നും ഉയരുന്ന അപസ്വരങ്ങള്‍ പിണറായിയെ അസഹ്യനാക്കിയിട്ടുണ്ട്.
വി എസിനെതിരായ പി ബി കമ്മീഷന് പൊടി തട്ടിയയെടുത്ത് വീണ്ടും വിവാദത്തിലെത്താന് പിണറായിയും ആഗ്രഹിക്കുന്നില്ല.
https://www.facebook.com/Malayalivartha