ജോലി രാജിവയ്ക്കാന്‍ പോയ ആ യാത്ര അന്ത്യയാത്രയായി... തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലുണ്ടായ അപകടത്തില്‍ യുവതി മരിച്ചു, കൈകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് നിലമേല്‍ കൈതോട് മഹേഷ് ഭവനില്‍ രാജീവിന്റെ ഭാര്യ മഞ്ജുഷ (28) മരണമടഞ്ഞു. കൈയ്യിലുണ്ടായിരുന്ന മഞ്ജുഷയുടെ മകള്‍ അഹല്യ (3) അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. ബസ് പുറകോട്ടെടുത്തപ്പോള്‍ ഇന്നുച്ചയ്ക്ക് 3.36നായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ പ്രശസ്തമായ വസ്ത്ര വ്യാപാരശാലയായ പോത്തീസിലെ ജീവനക്കാരിയാണ് മഞ്ജുഷ. തൊട്ടുത്ത ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ശരിയായതിനെ തുടര്‍ന്ന് അക്കാര്യം ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ അറിയിക്കാനായിരുന്നു മഞ്ജുഷ തിരുവനന്തപുരത്തേയ്ക്ക് വന്നത്. നിലമേല്‍ സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് വിതുര സ്വദേശിയായ രാജീവ്. ഒരുവര്‍ഷം കൊണ്ട് മഞ്ജുഷയുടെ കുടുംബ വീടായ നിലമേലാണ് ഈ കുടുംബം താമസിക്കുന്നത്. 8 വയസുള്ള മറ്റൊരു മകളും (ലക്ഷ്മി) കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























