സാറേ, ഉഴുന്നിന്റെയും സവാളയുടെയും വില കൂടിയത് അറിഞ്ഞില്ലേ?

ഒരു കിലോ ഉഴുന്നിന് വില 200, പയറിന് 160, സവാളയ്ക്ക് 60, ചെറിയ ഉള്ളിയ്ക്ക് 50, ഉരുളക്കിഴങ്ങിന് 50. വോട്ടുതേടി വീട്ടിലെത്തുന്ന ബഹുമാന്യരോട് നിങ്ങള്‍ ചോദിക്കണം. ഞങ്ങളെന്തിനാണ് വോട്ടു ചെയ്യുന്നത്. ഉഴുന്നിന്റെയും പയറിന്റെയും വില കുതിക്കുമ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിലെ ഉടുമുണ്ട് അഴിക്കലാണ്.
ചെറിയാന്‍ ഫിലിപ്പിന് പിന്നാലെയാണ് ക്യാമറകള്‍. ശാശ്വതികാനന്ദയുടെ മരണമായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വരെ. വെള്ളാപ്പള്ളി പാര്‍ട്ടിയുണ്ടാക്കുന്നതായിരുന്നു അതിന് മുമ്പ്. ഇതിനിടയില്‍ ഒന്‍പത് മണി ചര്‍ച്ചകാര്‍ക്കൊന്നും സാധാരണക്കാരന്റെ ഉഴുന്നിന്റെ വില ചര്‍ച്ച ചെയ്യാന്‍ നേരമില്ല. തെരുവ് പട്ടിയെ കൊല്ലരുതെന്നാണ് ഡിജിപി പറയുന്നത്.
കൊല്ലാന്‍ ചെന്നാല്‍ കേസേടുക്കും. മനുഷ്യനെക്കാള്‍ അദ്ദേഹത്തിന് വലുത് മൃഗമായതിനാല്‍ നമുക്കെന്ത് ചെയ്യാനാകും? വിഎസ് അചുതാനന്ദന്‍ പോലും ഉഴുന്നിന്റെ വിലയെ കുറിച്ച് മിണ്ടുന്നില്ല. പണ്ട് വിഎസ് ആയിരുന്നു ഇത്തരം കാര്യങ്ങളില്‍ പെട്ടെന്ന് പ്രതികരിച്ചിരുന്നു.കാഞ്ചനമാലയെ കാണാന്‍ ദീലീപ് പോയത് പോലും ഒന്നാം പേജില്‍ വാര്‍ത്തയായി.
ദിലീപിന്റെ വിലകൂടിയ കാര്‍ പേരാമ്പ്രയില്‍ കൂട്ടിമുട്ടിയ വാര്‍ത്തയുടെ വലിപ്പം പോലും നിത്യോപയോഗ സാധനങ്ങളുടെ വിലകൂടുതലിനെ കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്നില്ല. അല്ലെങ്കിലും ആര്‍ക്കാണ് ഇതിനൊക്കെ നേരം?.നാട് മുഴുവന്‍ അഴിമതിയാണ്. തെറ്റിനെതിരെ പ്രതികരിച്ചാല്‍ പ്രതികരിക്കുന്നവന്റെ പണി തെറിക്കും.
തെറിക്കുന്നവര്‍ക്ക് വേണ്ടി പ്രതികരിക്കാന്‍ ആരും കാണുകയുമില്ല. അഴിമതിയെ കേരളത്തിന്റെ ദേശീയോത്സവമാക്കുന്നതാണ് നല്ലത്. നമ്മള്‍ സാധാരണക്കാര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്. വെളുക്കെ ചിരിച്ച് സ്ഥാനാര്‍ത്ഥികള്‍ കടന്ന് വരുമ്പോള്‍ ഗേറ്റ് പൂട്ടിയിടാം. മനുഷ്യജീവനെക്കാള്‍ വില പട്ടിയുടെ ജീവനുള്ള കേരളത്തില്‍ ഇതാണ് അവാസനത്തെ സമരമാര്‍ഗം. വോട്ട് കിട്ടിയില്ലെന്നറിഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ നെട്ടോട്ടം തുടങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























