Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

വീണ്ടും സമരത്തിന്‌ സി.പി.എം.

18 AUGUST 2013 01:17 AM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായിയെ നേരിടാൻ നെഞ്ച് വിരിച്ച് രാഹുൽ തന്നെയിറങ്ങണം..! രാഹുലിന്റെ അടിവേര് പാലക്കാട് ശ്രീകണ്ഠൻ ഉറപ്പിച്ചു? വി.കെ.ശ്രീകണ്ഠൻ- രാഹുൽ കൂടികാഴ്ച ; ആ സൂചനയിലേക്ക്?

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

ദിവസങ്ങള്‍ക്കകം കേരളം വീണ്ടും സമരവേദിയാകും. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഉള്‍പ്പെടുത്താനാവില്ലെന്ന നിലപാടാണ്‌ ഇടതുമുന്നണിയെ വീണ്ടും സമരവഴിയിലെത്തിച്ചിരിക്കുന്നത്‌. സമരത്തിന്റെ പേരു പറഞ്ഞ്‌ വിരട്ടേണ്ടെന്ന്‌ തന്നെയാണ്‌ സര്‍ക്കാര്‍ നിലപാട്‌. പൊളിഞ്ഞ സമരത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമോ എന്ന സംശയം ഇടതുമുന്നണിക്കുമുണ്ട്‌. ഏതായാലും ഇനിയുമൊരു സമരപ്രഹസനത്തിന്‌ തങ്ങളെ കിട്ടില്ലെന്നാണ്‌ അണികളുടെ നിലപാട്‌.
മുഖ്യമന്ത്രിയെ ഉള്‍പ്പെടുത്താതെയുളള അന്വേഷണം സ്വീകാര്യമല്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി. എസ്‌. അച്യുതാനന്ദന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താമെന്ന്‌ താന്‍ എം. വി . ഗോവിന്ദന്‌ ഉറപ്പു നല്‍കിയതായുള്ള വാര്‍ത്ത ആഭ്യന്തരമന്ത്രിയും തള്ളി. സമരം നിര്‍ത്താന്‍ നടന്ന ചര്‍ച്ചയില്‍ തിരുവഞ്ചൂര്‍, പിണറായിയ്‌ക്ക്‌ ഉറപ്പു നല്‍കിയെന്നാണ്‌ ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞത്‌. എന്നാല്‍ ഇരു നേതാക്കളും ഗോവിന്ദന്‍മാസ്റ്ററുടെ വാദം തള്ളി. അണികളെ വിശ്വാസത്തിലെടുക്കാതെ സമരം നിര്‍ത്തിയത്‌ സി.പി.എമ്മിലും ഭിന്നസ്വരത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.
ജുഡീഷ്യല്‍ അന്വേഷണം തനിക്ക്‌ പുത്തരിയല്ലെന്ന ധീരമായ നിലപാടുമായി മുഖ്യമന്ത്രിയും രംഗത്തെത്തി കഴിഞ്ഞു. 1982-ല്‍ വനംമന്ത്രിയായിരിക്കെ നടന്ന കക്കി തടി ഇടപാട്‌ ജുഡീഷ്യല്‍ അന്വേഷണത്തിന്‌ കാരണമായിരുന്നു. എന്നാല്‍ ആക്ഷേപം ഉന്നയിച്ച നായനാരോ എം.വി രാഘവനോ തനിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷന്‌ മുമ്പില്‍ മൊഴികൊടുത്തില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
സോളാര്‍ അന്വേഷണത്തില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിസ്സാരവത്‌ക്കരിക്കുകയാണ്‌ മുഖ്യമന്ത്രി ഇതിലൂടെ ചെയ്‌തത്‌. സമരം നിര്‍ത്താന്‍ ഒത്തുകളിച്ചെന്ന ആരോപണം നേരിടുന്ന പിണറായിക്ക്‌ ഇനിയുമൊരു സമരത്തിന്‌ ബാല്യമില്ലെന്ന്‌ ഉമ്മന്‍ചാണ്ടിക്കറിയാം. ഇനി സോളാറില്‍ അന്വേഷണം നടന്നാല്‍ തന്നെ തനിക്കൊന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രിക്കറിയാം.
മുഖ്യമന്ത്രിയെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന്‌ പിണറായി വിജയന്‍ പത്രസമ്മേളനം നടത്തി പറഞ്ഞത്‌ ആഗസ്റ്റ്‌ 14 നാണ്‌. സമരം പിന്‍വലിച്ചതിന്റെ പിറ്റേന്നായിരുന്നു ഇത്‌. ആഗസ്റ്റ്‌ 15 ന്‌ തിരുവനന്തപുരത്ത്‌ നടന്ന സ്വാതന്ത്ര്യദിന പരേഡ്‌ മുതല്‍ നിരവധി പൊതു പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തു. ആരും ഇതുവരെ അദ്ദേഹത്തെ കരിങ്കൊടി കാണിച്ചില്ല. കരിങ്കൊടി കാണിക്കുമോ എന്ന ഭയം കാരണം പോലീസ്‌ മുഖ്യമന്ത്രിക്ക്‌ ഒരുക്കുന്ന അതീവസുരക്ഷയില്‍ ജനം വലയുന്നതു മാത്രം മിച്ചം. കരിങ്കൊടി കാണിക്കാനും അടികൊള്ളാനും തങ്ങളില്ലെന്നാണ്‌ സി.പി.എം. അണികള്‍ പറയുന്നത്‌.
എന്തായാലും ലക്ഷങ്ങള്‍ മുടക്കി ഒരു സമരം നടത്തിയില്ലെങ്കില്‍ വോട്ടര്‍മാര്‍ക്ക്‌ മുമ്പില്‍ തങ്ങള്‍ ഒറ്റപ്പെടുമെന്നാണ്‌ സി.പി.എം കരുതുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (1 hour ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (2 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (2 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (3 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (3 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (3 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (3 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (5 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (6 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (6 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (7 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (8 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (8 hours ago)

Malayali Vartha Recommends