മാധ്യമ പ്രവര്‍ത്തകരെ ഇതിലേ ഇതിലേ, ഡല്‍ഹിയില്‍ വിനോദയാത്ര പോകാം

പുതിയ പദ്ധതികള്‍ വരുമ്പോള്‍ ഉടക്കാന്‍ നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരെ വലയിലാക്കാന്‍ ഇതാ ഒരു പുതു പുത്തന്‍ പദ്ധതി, ഡല്‍ഹിയില്‍ ഒരാഴ്ച വിനോദയാത്ര. ഭക്ഷണം, താമസം തുടങ്ങിയ സൗജന്യ വാഗ്ദാനങ്ങള്‍ക്കു പുറമേ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താത്പര്യമുള്ള കാര്യങ്ങള്‍ ഒരുക്കാനും കമ്പനി തയ്യാര്‍.
വാതക പൈപ്പ് ലൈനിനെതിരെ കൊച്ചിയിലെയും പരിസര ജില്ലകളിലെയും മാധ്യമങ്ങള്‍ മുഖം തിരിച്ചപ്പോഴാണ് പുതുമയുള്ള പദ്ധതിയുമായി ഗെയില്‍ ഇന്തയ ലിമിറ്റഡ് രംഗത്തെത്തിയത്. ഗെയിലാണ് വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. വിവിധ ജില്ലകളിലെ മാധ്യമ പ്രവര്‍ത്തകരെയാണ് ഡല്‍ഹി യാത്രയ്ക്കായി കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഡല്‍ഹിയാത്ര കഴിഞ്ഞ് മടങ്ങിയെത്തി.
തൃശൂര്‍ ജില്ലയിലെ മാധ്യമ ഭീമന്‍മാരെയാണ് അടുത്തതായി യാത്രയ്ക്ക് കൊണ്ടു പോകുന്നത്. ഗെയില്‍പൈപ്പ് സുരക്ഷിതമാണെന്നും മറ്റ് രാജ്യങ്ങളില്‍ ഇവ സ്ഥാപിച്ചി്ട്ടുണ്ടെന്നും നാട്ടുകാരെ മനസിലാക്കിക്കുന്നതിനു വേണ്ടിയാണ് മാധ്യമ പ്രവര്‍ത്തകരെ ഡല്‍ഹിയ്ക്ക് കൊണ്ടു പോകുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
1962 ലെ പെട്രോളിയം ആന്റ് മിനറല്‍സ് ആക്ടില്‍ ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടികാണിച്ച് കമ്പനി കഴിഞ്ഞ ദിവസം പത്ര കുറിപ്പിറക്കിയിരുന്നു. എന്നാല്‍ ഇത് ശരിയല്ല. പൈപ്പ്‌ലൈന്‍ പ്രചരണത്തിനായി ചില പരസ്യ ഏജന്‍സികളെയും പബഌക് റിലേഷന്‍സ് ഏജന്‍സികളെയും കൂട്ടുപിടിച്ചാണ് കമ്പനി തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് അയക്കുന്നത്.
രാഷ്ട്രീയക്കാര്‍ക്ക് കോഴ കൊടുക്കുന്നത് സാധാരണ സ്വന്തം കാര്യം നേടുന്നതിനു വേണ്ടിയാണ്. കോഴ വാങ്ങുന്നവര്‍ രാഷ്ട്രീയക്കാരോട് ആത്മാര്‍ത്ഥത പുലര്‍ത്തിയേ മതിയാവൂ. മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോഴ കൊടുക്കുന്നതും സ്വന്തം കാര്യം നേടാനാണ്. എല്ലാവരുടെയും തെറ്റു കുറ്റങ്ങള്‍ ചൂണ്ടികാണിക്കുന്ന മാധ്യമങ്ങള്‍ കോഴ വാങ്ങിയാല്‍ അത് കുറ്റകരം തന്നെയാണ്. മാധ്യമ പ്രവര്‍ത്തകരിലും ജുഡീഷ്യറിയിലുമാണ് കേരളത്തിലെ സാധാരണക്കാര്‍ പ്രതീക്ഷ പുലര്‍ത്തുന്നത്. അവരും അഴിമതിക്കാരായാല്‍ വേലി തന്നെ വിളവു തിന്നുന്നതു പോലിരിക്കും.
ഗെയില്‍ മോഡല്‍ പത്ര പ്രവര്‍ത്തനം മറ്റ് കമ്പനികളും കേരളത്തില്‍ നടത്തുന്നുണ്ട്. എന്നാല്‍ അവരാരും ജനദ്രോഹനടപടികളുമായി മുന്നോട്ടു പോകുന്നവരല്ല. അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രതൈ. നിങ്ങളിലുള്ള പ്രതീക്ഷ നശിക്കാതിരിക്കട്ടെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























