പി.സി.ജോര്‍ജിന്റെ നിയമസഭാ ജീവിതത്തിന് ഒരാഴ്ച കൂടി ആയുസ് ; അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കാനുള്ള ശ്രമം പാളും; ജോര്‍ജിനെ സ്പീക്കര്‍ ഉടന്‍ പുറത്താക്കും

കേരള നിയമസഭയില്‍ പിസി.ജോര്‍ജിന് ആയുസ് ഇനി ഒരാഴ്ച മാത്രം. നവംബര്‍ 10 ന് മുമ്പ് സ്പീക്കര്‍ അദ്ദേഹത്തെ അയോഗ്യനാക്കും, അതിനുമുമ്പ് രാജി വയ്ക്കാനാണ് ജോര്‍ജിന്റെ പദ്ധതിയെങ്കിലും അതിനു സാവകാശം നല്‍കാതെ ജോര്‍ജിനെ സ്പീക്കര്‍ പുറത്താക്കും. അന്തിമവാദം സവംബര്‍ 6 ന് നടക്കും. എംഎല്‍എമാരായ വിഎസ് സുനില്‍കുമാറും എ പ്രദീപ് കുമാറും 6 ന് ഹാജരാകുകയാണെങ്കില്‍ അവരുടെ വാദം കൂടി കേട്ടശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ സ്പീക്കര്‍ തീരുമാനമെടുക്കും.
അതിനിടെ സ്പീക്കറുടെ മണ്ഡലത്തിലുള്ള വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരനെ തനിക്കു വേണ്ടി സ്പീക്കറോട് സംസാരിക്കാന്‍ പി.സി. ചട്ടം കെട്ടിയതായി അറിയുന്നു. നിലവില്‍ തെളിവുകളെല്ലാം ജോര്‍ജിന് പ്രതികൂലമായ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് അദ്ദേഹത്തെ സഹായിക്കാന്‍ പരിമിതിയുണ്ട്. ഇക്കാര്യം പി.സി. ജോര്‍ജിനുമറിയാം.
വിഡി സതീശന്റെ മൊഴിയാണ് നിര്‍ണായകമായത്. അരുവിക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കുവേണ്ടിജോര്‍ജ് വോട്ടു പിടിച്ചെന്നാണ് സതീശന്‍ മൊഴി നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായിരുന്ന സതീശന്റെ വാക്കുകള്‍ സ്പീക്കര്‍ക്ക് വിശ്വസിക്കാതിരിക്കാനാവില്ല.
അതിനിടെ എംഎല്‍ എ ഹോസ്റ്റലില്‍ നിന്നും പടിയിറങ്ങാനുള്ള ഒരുക്കങ്ങള്‍ ജോര്‍ജ് പൂര്‍ത്തിയാക്കി കഴിഞ്ഞു. ഹോസ്റ്റലിലെ സാധനങ്ങളെല്ലാം പൂഞ്ഞാറിലേക്ക് കൊണ്ടു പോയി. കുറച്ചു പുസ്തകങ്ങളും മറ്റുമാണ് മുറിയില്‍ അവശേഷിക്കുന്നത്. അതുകൂടി കൊണ്ടു പോയാല്‍ മുറി ഒഴിയാം.
തന്നെ പുറത്താക്കുന്നതിനു മുമ്പ് താന്‍ രാജി വയ്ക്കാം എന്നാണ് ജോര്‍ജിന്റെ ആവശ്യം . പുറത്താക്കിയാല്‍ ചരിത്രത്തിന്റെ ഭാഗമാകും. രാജി വച്ചാല്‍ അത് തനിക്ക് നേട്ടമാകും. സിപിഎം നേതാക്കളാകട്ടെ ജോര്‍ജിനെ പുറത്താക്കട്ടെ എന്ന നിലപാടിലാണ്. പുറത്താക്കിയാല്‍ അഴിമതിക്കെതിരെ പോരാടിയതിന് പുറത്തു പോകേണ്ടി വന്നതായി വാദിക്കാന്‍ കഴിയും. ഏതായാലും ജോര്‍ജ് കടന്നു പോകുന്നത് പരിക്ഷിണമായ കാലഘട്ടത്തിലൂടെയാണ്. ഉമ്മന്‍ചാിക്ക് പോലും പിസിയെ സഹായിക്കാനാവില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതിനിടെ പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സീറ്റുറപ്പിക്കാാനും പി.സി. ജോര്‍ജ് ശ്രമിക്കുന്നു. പൂഞ്ഞാറില്‍ മത്സരിക്കാന്‍ സിപിഎം മുന്‍ കോട്ടയം ജില്ലാ സെക്രട്ടറി തോമസ് തയ്യാറായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























