അവസാനം ഉമ്മന്‍ചാണ്ടി സ്‌കോര്‍ ചെയ്തു... അച്യുതാനന്ദന്റെ മകനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ, മറുപടിയില്ലാതെ സിപിഎം; ഓര്‍മ്മയില്‍ നെയ്യാറ്റിന്‍കര

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കയര്‍ഫെഡ് എം.ഡി. ആയിരിക്കെ അഴിമതി നടത്തി എന്നാണ് റിപ്പോര്‍ട്ട്.
വി.എസിന്റെ മറ്റൊരു ബന്ധുവും കണ്‍സള്‍ട്ടന്റുമായ ആര്‍.കെ.രമേഷ്, കരാറുകാരന്‍ മുഹമ്മദ് അലി എന്നിവരാണ് കൂട്ടുപ്രതികള്‍. മൂന്ന് പേരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് അന്വേഷണഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. അരുണ്‍ കുമാര്‍ കയര്‍ഫെഡ് എംഡിയായിരിക്കെ അഴിമതി നടത്തിയെന്നാണ് പരാതി. കയര്‍ഫെഡിന്റെ എം ഡി ആയിരിക്കേ അരുണ്‍ കുമാര്‍ നാല്‍പ്പത്തിയേഴര ലക്ഷം രൂപയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണാരോപണം.
ചേര്‍ത്തലയില്‍ കയര്‍ഫെഡിന് ഗോഡൗണ്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട് അന്നത്തെ എംഡി വി.എ.അരുണ്‍കുമാര്‍, ബന്ധുവും പദ്ധതി കണ്‍സള്‍ട്ടന്റുമായ ആര്‍.കെ.രമേഷ്, കരാറുകാരന്‍ കോഴിക്കോട് സ്വദേശി മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് നാല്‍പത് ലക്ഷത്തി എഴുപത്തിയേഴായിരം രൂപയുടെ അഴിമതി നടത്തിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. നാലുകോടി അന്‍പത് ലക്ഷം രൂപയുടെ പദ്ധതിയിലാണ് മൂന്നുപേരും ക്രമക്കേട് നടത്തിയത്. ഇതിനായി ഭരണാനുമതിയും സാങ്കേതികാനുമതിയും വാങ്ങാതെ ഒളിച്ചുകളിച്ചു.
കോഴിക്കോട്ടെ കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ 92–ാം പേരുകാരനായ അരുണ്‍കുമാറിന് അവിടെ അംഗത്വമെടുക്കാന്‍ രമേഷ് സഹായിച്ചതിന്റെ രേഖകളും പിടിച്ചെടുത്തു. അഴിമതി നിരോധനനിയമത്തിലെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അഴിമതി നടത്തിയ കുറ്റത്തിന് അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ അതേ അവസ്ഥയിലാണ് സിപിഎം ഇപ്പോള്‍ പോകുന്നത്. അന്ന് ടിപി ചന്ദ്രശേഖരന്‍ വധമായിരുന്നു വിഷയം. തെരഞ്ഞെടുപ്പിന്റെ അന്ന് വി.എസ്. ടിപിയുടെ വീട് സന്ദര്‍ശിച്ചത് ഏറെ ശ്രദ്ധ നേടുകയും വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്തു. അങ്ങനെ സിപിഎം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു.
ഇപ്പോള്‍ ബാര്‍ വിഷയം കത്തി നില്‍ക്കുകയാണ്. യുഡിഎഫ് പിന്നോട്ട് പോകുന്ന സമയത്താണ് പഴയതുപോലെ വി.എസ്. രംഗത്ത് വരുന്നത്. അഴിമതിയുടെ പേര് പറയുന്ന വിഎസിന് തന്നെ മകന്‍ കാരണം പാരയായി. വിഎസിനെ മുന്നില്‍ നിര്‍ത്തിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷത്തിന് നേരിയ മുന്‍തൂക്കവും കിട്ടിയിരുന്നു. ഈ സമയത്താണ് വിജിലന്‍സ് റിപ്പോര്‍ട്ട് വന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും വിഎസ് നയിക്കുമെന്ന റിപ്പോര്‍ട്ടും വന്നിരുന്നു. എല്ലാം തകിടം മറിഞ്ഞ മട്ടാണ്. കുറഞ്ഞ മണിക്കൂറിനുള്ളില്‍ സിപിഎമ്മിന് പ്രതിരോധം തീര്‍ക്കാന്‍ പാടുപെടും. അങ്ങനെ മകന്‍ അച്ഛന് പാരയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























