വിഎസിന്റെ മകനു വേണ്ടി ഉദ്യോഗസ്ഥ സഖാക്കളും മന്ത്രി മുഖ്യനും രംഗത്ത്; അടുത്ത് അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള അച്യുതാനന്ദനെ പിണക്കാന്‍ ആരും തയ്യാറല്ല

വിഎസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന വിജിലന്‍സ് നിര്‍ദ്ദേശം മറി കടന്ന് അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കാന്‍ ഉന്നത തലങ്ങളില്‍ ശ്രമം തുടങ്ങി. കേസില്‍ വിജിലന്‍സ് നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശത്തില്‍ പ്രോസിക്യൂഷന്‍ ആവശ്യമില്ലെന്ന ശുപാര്‍ശ നല്‍കാനാണ് ചരടു വലികള്‍ നടക്കുന്നത്.
സര്‍ക്കാരിലെ ഉന്നതന് പുറമേ ഉദ്യോഗസ്ഥ പ്രമാണിമാരും വിഎസിനു വേണ്ടി രംഗത്തെത്തി. അച്യുതാനന്ദന്റെ മകനെ കേസില്‍ കുരുക്കിയാല്‍ അത് രാഷ്ട്രീയ പക പോക്കലാണെന്ന് ചിത്രീകരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ ഉന്നതന്റെ പ്രചരണം,
അതേസമയം അരുണ്‍ കുമാറിന് അനുകൂലമായി സംസാരിക്കുന്ന നിയമോപദേശകരെ കണ്ടെത്താന്‍ വിജിലന്‍സ് ഡയറക്ടറേറ്റിലെ സിപിഎം ഉദ്യോഗസ്ഥര്‍ നെട്ടോട്ടം തുടങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് 6 മാസം മാത്രം ശേഷിക്കേ അടുത്ത് അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള അച്യുതാനന്ദനെ പിണക്കാന്‍ ആരും തയ്യാറല്ല. പ്രത്യേകിച്ച് ഉദ്യോഗസ്ഥര്‍.
41 ലക്ഷത്തിന്റെ ക്രമക്കേടാണ് അരുണ്‍കുമാര്‍ നടത്തിയിരിക്കുന്നതെന്നാണ് വിജിലന്‍സ് പറയുന്നത്. പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് സര്‍ക്കാര്‍ മരാമത്ത് ജോലികള്‍ ചെയ്യിക്കണമെന്ന ചട്ടം മറി കടന്ന് ബന്ധുവായ സ്വകാര്യ വ്യക്തിയെ ഏല്പിച്ചെന്നാണ് ആരോപണം. ഇതില്‍ കരാറുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാണ്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടുമായി അരുണ്‍കുമാര്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത ചോര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിഎസ് അച്യുതാനന്ദനും അരുണ്‍കുമാറിനു വേണ്ടി രംഗത്തെത്തി. അതായത് വാര്‍ത്ത അച്യുതാനന്ദനെയും മകനെയും അലോസരപ്പെടുത്തിയെന്നു ചുരുക്കം. ഏതു വിധേനയും വിഎസിനെ രക്ഷിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്.
ഫലത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അച്യുതാനന്ദനും എളമരം കരീമിനുമൊക്കെയാണ് രക്ഷയെന്ന് ചുരുക്കം. കെ എം മാണിയെ ബുദ്ധിമുട്ടിച്ച അതേ സര്‍ക്കാര്‍ തന്നെയാണ് പ്രതിപക്ഷ നേതാക്കളെ മത്സരിച്ച് രക്ഷപ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha