മുനിസിപ്പാലിറ്റികളിലും ബി.ജെ.പി നിര്‍ണായകം

44 മുന്‍സിപ്പാലിറ്റികളില്‍ എല്‍.ഡി.എഫും 41 മുന്‍സിപ്പാലിറ്റികളില്‍ യു.ഡി.എഫും മുന്നേറുമ്പോഴും പലയിടത്തും ബി.ജെ.പി നിര്‍ണായക ശക്തിയാകും. ഇതുവരെ പുറത്ത് വന്ന ഫലമനുസരിച്ച് കൊടുങ്ങല്ലൂര്‍, പാലക്കാട്, തിരുവല്ല, മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍ മുന്‍സിപ്പാലിറ്റികളിലാണ് ബി.ജെ.പി നിര്‍ണായ ശക്തിയാവുക. കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇതുവരെ വന്ന ഫലം അനുസരിച്ച് എല്‍.ഡി.എഫ് 9, യു.ഡി.എഫ് 3, ബി.ജെ.പി 5.
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ ബി.ജെ.പി അഞ്ചും സി.പി.എം രണ്ടും യു.ഡി.എഫ് നാലും സീറ്റ് വിജയിച്ചു. ബാക്കി പുരോഗമിക്കുന്നു. തിരുവവല്ല നഗരസഭയില്‍ ഇരുമുന്നണികളും എട്ട് സീറ്റ് ജയിച്ചു. ബി.ജെ.പി നാലിടത്തും. മണ്ണ്ര്#ക്കാട് എല്‍ഡി.എഫ് ഏഴും യു.ഡി.എഫ് അഞ്ചും ബി.ജെ.പി മൂന്നും സീറ്റ് നേടി മൂന്നേറുന്നു. ഷൊര്‍ണൂര്‍ സി.പി.എം അഞ്ച്, ബി.ജെ.പി നാല്, യു.ഡി.എഫ് ഒന്ന്. തൃപ്പൂണിത്തുറ, താനൂര്‍ മുന്‍സിപ്പാലിറ്റികളില്‍ ബി.ജെ.പി പ്രതിപക്ഷമാകും. തിരുവനന്തപുരത്ത് ഒരു പക്ഷെ, ഭരണം നേടിയെടുത്തേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha