ഈ പടക്കം പൊട്ടുന്നത് ഞങ്ങളുടെ നെഞ്ചില്‍, പടക്കം പൊട്ടുമ്പോള്‍ ഇവരെ കൂടി ഓര്‍ക്കണേ...

ചൊവ്വാഴ്ച ദീപാവലി. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി കേരളം പടക്കം പൊട്ടിക്കുമ്പോള്‍ ശിവകാശിയിലെ ഒരു കൂട്ടം കുട്ടികളുടെ മനസില്‍ ദീപാവലി തണുത്തുറഞ്ഞ പടക്കമാണ് അവരുടെ ജീവിതത്തില്‍ ദീപാവലിയില്ല. പ്രഭയില്ല, പ്രകാശമില്ല, കുറ്റാകുറ്റി ഇരുട്ട് മാത്രം.
ശിവകാശിയാണ് പടക്കത്തിന്റെ അമ്മ നഗരം. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അങ്ങ് ദൂരെ ഡല്‍ഹിയിലും ഗുജറാത്തിലും ഉത്തര്‍പ്രദേശത്തും പട്ക്കം പൊട്ടുന്നത് ശിവകാശിയിലെ കുഞ്ഞുങ്ങളുള്ളതു കൊണ്ടാണ്. പണം പടക്കമായി മാറുമ്പോള്‍ ശിവകാശിയിലെ കുരുന്നുകള്‍ പട്ടിണിയകറ്റാന്‍ പെടാപാട് പെടുന്നു.
ശിവകാശിയിലെ കുട്ടികള്‍ സ്‌കൂളിലും കോളേജിലും പഠിക്കാറില്ല. സ്‌കൂള്‍ വരാന്ത എങ്ങനെയാണെന്നു പോലും അവര്‍ക്കറിയില്ല അത് അവരുടെ കു്റ്റം കൊണ്ടല്ല. ശിവകാശിയില്‍ സ്‌കൂളുകള്‍ ഇല്ലാത്തതു കൊണ്ടുമല്ല. ഇവിടങ്ങളില്‍ രക്ഷിതാക്കളുടെ ഏക ലക്ഷ്യം മക്കളെ എങ്ങനെ പടക്ക കമ്പനിയിലെത്ത്ിക്കാമെന്നു മാത്രമാണ്. അഞ്ചും ആറും വയസ് മാത്രം പ്രായമുള്ള കുട്ടികളെയാണ് അവരുടെ രക്ഷിതാക്കള്‍ പടക്ക നിര്‍മ്മാണ കമ്പനികളിലെത്തിക്കുന്നത്. പറക്കമുറ്റാറാകുന്നതോടെ അവര്‍ കമ്പിത്തിരികള്‍ എങ്ങനെയുണ്ടാക്കാമെന്ന് പഠിക്കുന്നു. അവര്‍ക്ക് ബാലാവകാശ നിയമങ്ങളെ കുറിച്ചറിയില്ല. ബാലവേല നിരോധന നിയമത്തെ കുറിച്ചും അറിയില്ല.
ശിവകാശിയിലെ കുട്ടികള്‍ക്കിടയിലേക്ക് സ്പീച്ച് എന്ന സര്‍ക്കാരിതര സംഘടന കടന്നു വന്നിരിക്കുകയാണ് ഇപ്പോള്‍. ശിവകാശിയിലെ നിസഹായ ബാല്യങ്ങളെ രക്ഷിക്കുകയാണ് സ്പീച്ചിന്റെ ഉദ്ദേശ്യം. നേരത്തെ കാര്‍ഷികവൃത്തിയായിരുന്നു ശിവകാശിയിലെ മുഖ്യത്തൊഴില്‍ മാര്‍ഗ്ഗം. എന്നാല്‍ കാര്‍ഷികമേഖല തകര്‍ന്നതോടെ പടക്ക നിര്‍മ്മാണമായി മാറി ഇവിടത്തെ മുഖ്യവരുമാന മാര്‍ഗ്ഗം. നിരക്ഷരതയും ദാരിദ്ര്യവുമാണ് ആളുകളെ പടക്ക നിര്‍മ്മാണ കമ്പനികളിലേക്ക് ആകര്‍ഷിക്കുന്നത്.
ഭാഗ്യമെന്നു പറയട്ടെ, ശിവകാശിയില്‍ ബാലവേലയ്ക്ക് ഒരു പരിധി വരെ കുറവു വന്നു കഴിഞ്ഞു. സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം കാരണമാണ് മാറ്റമുണ്ടായിരിക്കുന്നത്. ദീപാവലിക്ക് ആയിരങ്ങള്‍ മുടക്കി പടക്കം വാങ്ങുന്നവര്‍ അറിയുക, നിങ്ങള്‍ പൊട്ടിച്ചെറിയുന്നത് ശിവകാശിയിലെ കുരുന്നുകളുടെ സ്വപ്‌നങ്ങളാണെന്ന്....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha