ഇന്ന് കോടതിയില്‍ നടന്നതെന്ത്? ജസ്റ്റിസ് കമാല്‍ പാഷയുടെ വിധി ന്യായം മലയാളി വാര്‍ത്തയില്‍

ഇന്ന് ഹൈക്കോടതിയില്‍ നടന്ന ബാര്‍ കോഴക്കേസിന്റെ വിചാരണയെ ആസ്പദമാക്കി നടന്ന മാധ്യമ വിചാരണ വിവാദത്തിലേക്ക്. കോടതിയുടേതെന്ന പേരില്‍ ഇന്നലെ രാത്രി മുതല്‍ കഥകള്‍ മെനഞ്ഞ് തുടങ്ങിയിരുന്നു. ബാര്‍ കോഴ വിവാദം ആളിക്കത്തിച്ച് കഥകളും ഉപകഥകളും ഉണ്ടാക്കി അതിന് നിറം ചാര്‍ത്തി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു.
ജസ്റ്റിസ് കമാല്‍ പാഷ തന്റെ വിധിപ്പകര്‍പ്പില്‍ വിജിലന്‍സിന്റെ ആവശ്യങ്ങളെ പൂര്‍ണമായി അംഗീകരിച്ചിരുന്നു. എന്നാല്‍ പൊതു തത്വം ഒരു പാരഗ്രാഫിലൊതുക്കി. സീസറിന്റെ ഭാര്യ പരിശുദ്ധയാവണമെന്ന പൊതു തത്വത്തെ കോക്കസുകള്‍ ചേര്‍ന്ന് കഥകള്‍ മെനഞ്ഞ് കെ.എം. മാണിയുമായി കൂട്ടിക്കുഴക്കുകയായിരുന്നു. ഇക്കാര്യം മാധ്യമങ്ങളിലെത്തിക്കുന്നതിലും അവര്‍ വിജയം കണ്ടു. അങ്ങനെ ആ കോടതി വിധി കെ.എം. മാണിക്കെതിരാണെന്ന് വരുത്തിത്തീര്‍ത്തു.
കെ.എം. മാണി രാജിവയ്ക്കുമെന്ന് രാവിലെ തന്നെ അവര്‍ പ്രചരിപ്പിച്ചു. മലയാളി വാര്‍ത്ത ഇക്കാര്യം തുറന്നെഴുതുന്നത് മാധ്യമങ്ങളെ വെല്ലുവിളിക്കാനല്ല. സത്യം സാധാരണക്കാര്‍ അറിയാന്‍ വേണ്ടിയാണ്. എന്താണ് ജസ്റ്റിസ് കമാല്‍ പാഷയുടെ വിധി ന്യായത്തിലുള്ളതെന്ന് ആര്‍ക്കും പരിശോധിക്കാവുന്നതാണ്.
വിധിപ്പകര്‍പ്പില്‍ കെ.എം. മാണിയെ എതിര്‍ത്ത് ഒന്നും പറയുന്നില്ല. സീസറിന്റെ ഭാര്യ പരിശുദ്ധമായിരിക്കണമെന്ന പൊതു തത്വം കോടതിക്കും സ്റ്റേറ്റിനും വേണമെന്ന് മാത്രമാണ് പറയുന്നത്. അതിനാല്‍ മന്ത്രിക്കെതിരെ കേസന്വേഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു.
അഡ്വക്കേറ്റ് ജനറലിനെ മറികടന്ന് നിയമോപദേശം സ്വീകരിച്ചതിലും കോടതി എതിര്‍പ്പ് പറയുന്നില്ല. ഇക്കാര്യത്തെ പറ്റി ഒരഭിപ്രായവും കോടതി പറയുന്നില്ലെന്ന് എടുത്തു പറയുന്നു. 38,39, 40 ഖണ്ഡികകളില്‍ ഇക്കാര്യം വ്യക്തമാണ്.
ജസ്റ്റിസ് കമാല്‍ പാഷയുടെ വിധി ന്യായം ഇതാണ്.
ഇങ്ങനെ പൂര്‍ണമായും കെ.എം. മാണിക്ക് അനുകൂലമായ വിധിയെ ഇല്ലാത്ത വ്യാഖ്യാനം നല്‍കി കുത്തിപ്പൊക്കിയതിന്റെ പിന്നില്‍ കോണ്‍ഗ്രസിലെ പ്രബലരുണ്ടെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha