ഇനി ഇവിടെ രക്ഷയില്ലെങ്കില്‍ കളം മാറ്റും.. പിണറായി ഡല്‍ഹിയിലേക്ക്

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരി്ക്കുന്നു. പിണറായിയെ ലോകസഭയിലോ രാജ്യസഭയിലെ അംഗമാക്കി ഡല്‍ഹിയില്‍ നിലനിര്‍ത്താനാണ് സിപിഎം കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. കേരളത്തില്‍ അച്യുതാനന്ദനും പിണറായിയും ഒരുമിച്ച് പോകില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാനാവില്ലെന്നു തന്നെയാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ വിശ്വാസം. പിണറായിക്കെതിരെയാണ് സംസ്ഥാനത്തെ വോട്ടര്‍മാര്‍ നീങ്ങുന്നത്. വിഎസ് അച്യുതാനന്ദന്‍ മത്സരിച്ചാല്‍ കേരളം തിരിച്ചു പിടിക്കാമെന്നാണ് നേതൃത്വം കരുതുന്നത്. കോടിയേരിയുടെ മനസിലിരുപ്പും ഇങ്ങനെയാണ് എന്നാല്‍ പിണറായിയെ പേടിച്ച് അദ്ദേഹം അത് തുറന്നു പറയുന്നില്ലന്നേയുള്ളൂ.
സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ശാന്തത കൈവരുത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാതെ പിണറായിയെ എംപിയാക്കുകയാണ് ലക്ഷ്യം. രാജ്യസഭാ എംപിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കാനാണ് നീക്കങ്ങള്‍. എം എ ബേബിയും രാജ്യസഭയിലേക്ക് വേണ്ടി ഇടിക്കുന്നുണ്ടെങ്കിലും അത് നടക്കാന്‍ സാധ്യതയില്ല. വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞാല്‍ സ്വീകാര്യതയുള്ള സംസ്ഥാന സിപിഎം നേതാവ് ഡോ. തോമസ് ഐസക്കാണെന്ന് സിപിഎം കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു.
കോടിയേരി പാര്‍ട്ടി സെക്രട്ടറിയായി തുടരുന്നതിനാല്‍ അദ്ദേഹം പാര്‍ലമെന്ററി രംഗത്ത് വരികയില്ല. കോടിയേരി പ്രതിനിധീകരിക്കുന്ന തലശ്ശേരിയില്‍ യുവ സിപിഎം നേതാവ് എ.എന്‍.ഷംസീര്‍ മത്സരിച്ചേക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























