ബാര്‍ക്കോഴയില്‍ കെ ബാബുവിനെതിരെ സിപിഎം കോടതിയിലേക്ക്... രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, അനൂപ് ജേക്കബ് എന്നിവര്‍ക്കെതിരേയും നിലപാട് കര്‍ശനമാക്കും

ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയരാവുകയും പിന്നീട് ബിജുരമേശിന്റെ സഹായത്താല്‍ ആരോപണത്തില്‍ നിന്നും മുക്തി നേടുകയും ചെയ്ത മന്ത്രിമാരായ കെ ബാബു, രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, അനൂപ് ജേക്കബ് എന്നിവര്‍ക്കെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നു.
മന്ത്രി കെ എം മാണിയെ യുഡിഎഫ് സര്‍ക്കാര്‍ ബലികൊടുത്ത പശ്ചാത്തലത്തിലാണ് സിപിഎം ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ഇതര മന്ത്രിമാര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ഉന്നത നേതാക്കളെ സ്വാധീനിച്ച് കേസ് കൊടുക്കാനതിരിക്കാനും രമേശ് ചെന്നിത്തല ശ്രമം തുടങ്ങി.
മന്ത്രി കെ ബാബുവിനെയാണ് സിപിഎം പ്രധാനമായും ലക്ഷ്യമിടുന്നത്. 10 കോടി രൂപ ബാബു കൈപ്പറ്റിയെന്നാണ് ആരോപണം ഉയര്‍ന്നത്. എക്‌സൈസ് മന്ത്രിയായ കെ ബാബു ബാറുകാരില്‍ നിന്നും കോഴ വാങ്ങിയിട്ടില്ലെന്നു പറഞ്ഞാല്‍ കേരളത്തിലാരും വിശ്വസിക്കില്ല.
രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെയാണ് ബാറുകാരില്‍ നിന്നും കോഴ വാങ്ങിയത്. എന്നാല്‍ രമേശ് ചെന്നിത്തല വാങ്ങിയത് കോഴയല്ലെന്നും സംഭാവനയാണെന്നുമാണ് കെപിസിസി വൃത്തങ്ങള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ കെ എം മാണി വാങ്ങിയതും സംഭാവനയല്ലേ എന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം.
കെ ബാബുവാണ് മാണിക്കെതിരെ പണിഞ്ഞത്. അതിന് ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദവുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരില്‍ നിന്നും പണി രമേശ് ചെന്നിത്തല ഏറ്റെടുക്കുകയായിരുന്നു. രമേശിനെ മുഖ്യമന്ത്രിയാക്കാന്‍ കെ എം മാണി സമ്മതിക്കില്ലെന്ന ഘട്ടത്തിലായിരുന്നു ഇത്.
വി എസ് അച്യുതാനന്ദന്‍ നേരിട്ട് ആയിരിക്കും കോടതിയെ സമീപിക്കുക. ബാബു പുറത്തു പോയാല്‍ അത് സര്‍ക്കാരിന് രണ്ടാമത്തെ തിരിച്ചടിയാകുമെന്നാണ് സിപിഎം കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha